🥀നോട്ടം-ഭാവം-ഇഷ്ടം🍃

83 10 0
                                    

@അയോധ്യ മാൻഷൻ

വിഷ്ണുവും, ഗായത്രിയും അയോധ്യ മാൻഷനിൽ എത്തിയതും, അവിടത്തെ സെക്യൂരിറ്റി ഗാർഡ്സുകൾ അവരെ രണ്ടുപേരെയും ആനയിച്ച് അകത്തേക്ക് കൊണ്ടുപോയി. ഗായത്രിയുടെ മേൽ ഒരുപാട് നോട്ടങ്ങൾ പതിയുന്നുണ്ട് എന്നറിഞ്ഞതും വിഷ്ണുവിൻ്റെ brotherly instinct അങ് ഉണർന്നു..
ഗായത്രിയുടെ കൈകൾ സുരക്ഷിതമായി പിടിച്ചുകൊണ്ട് അവൻ പറഞ്ഞു " ഗായത്രി, എൻ്റെ ഒപ്പം തന്നെ നിന്നോളോ...എപ്പോഴെങ്കിലും എന്തെങ്കിലും കാര്യം നിനക്ക് uncomfortable ആയി തോന്നിയാൽ എന്നോട് പറയാൻ മടിക്കരുത്.. പെട്ടെന്ന് തന്നെ പറയണം കേട്ടോ??" കുറച്ച് ഗൗരവഭാവത്തോട് കൂടി തന്നെയാണ് അവനത് പറഞ്ഞതും.
"ഓ ശരിയെൻ്റെ ചേട്ടാ.. ഇനിയെങ്കിലും ഒന്ന് ചിരിക്ക്. നിങ്ങടെ നോട്ടവും ഭാവവും കണ്ടാ തോന്നും; anniversary ക്കല്ല, ആരുടെയോ ക്വട്ടേഷൻ ഏറ്റെടുത്ത് ആരൊക്കെയോ തല്ലാൻ വേണ്ടി വന്നതാണെന്ന്..🙂😬" ഗായത്രി, തൻ്റെ over protective ചേട്ടനെ ഒന്ന് ശാന്തമാക്കാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
കുറച്ചടികൾ കൂടി മുന്നോട്ട് വെച്ചപ്പോൾ, അവർ നമ്മുടേ പാർട്ടിയിലെ വിശിഷ്ടാതിഥികളെ കണ്ടുമുട്ടി.
"Welcome to the party Vishnu🤗" ദേവപ്രതാപ വർമ്മ ചിരിച്ച് കൊണ്ട് മാരാർ സഹോദരങ്ങളെ സ്വാഗതം ചെയ്തു. "Thankyou Mr.Varma☺️" വിഷ്ണുവും അതേ പുഞ്ചിരിയോടെ തന്നെ
പറഞ്ഞു . " വിഷ്ണു മോനെ, ആരാ കൂടെയുള്ള ഈ സുന്ദരികുട്ടി"? നമ്മുടെ യാമിനിയാണ് ഈ ചോദ്യവുമായി മുന്നോട്ട് വന്നത്.
"Ohh sorry, meet my sister Gayathri. ഗായത്രി, ഇത് ദേവപ്രതാപ വർമ്മ, ഇത് അദ്ദേഹത്തിൻ്റെ അനിയൻ രുദ്രപ്രതാപ വർമ്മ, ഇത് ഇദ്ദേഹത്തിൻ്റെ വൈഫ് യാമിനി വർമ്മ and here comes the Varma siblings.. ഇത് അധർവ്, ആരവ് പിന്നെ ശ്രേയാത്മിക. Finally, meet the power couple Mr Suryaprathapa varma and Mrs Amrita Devi our hosts of the grand evening party😊" . വിഷ്ണു ഓരോരുത്തരെ ആയിട്ട് ഗായത്രിക്ക് പരിചയപ്പെടുത്തി കൊടുത്തു.
ഗായത്രിയാവട്ടെ എല്ലാവരോടുമായി ചിരിക്കുകയും,  ബഹുമാനമെന്നോണം അവളുടെ കൈകൾ കൂപ്പുകയും, and touched the feet of Suryaprathapa varma and Amrita Devi & wished them hundred years of togetherness..
"യാദവ് എവിടെ?" വിഷ്ണു എല്ലാവരോടുമായി ചോദിച്ചു. എന്നാൽ അതിന് മറുപടി പറഞ്ഞത് അധർവാണ് " ഏട്ടൻ മിക്കതും പുള്ളിടെ first love നേ പ്രണയിച്ച്കൊണ്ടിരിക്കാവും.. ഏവിടെങ്കിലും😌". അത് കേട്ടതും എല്ലാവരും ഒന്ന് ചിരിച്ചു.
"ഗായത്രി, വിഷ്ണു,.. please feel free and enjoy the party ☺️" എന്നും പറഞ്ഞ് കൊണ്ട് യാമിനി ഗായത്രിയുടെ കവിളിൽ ഒന്ന് തലോടിക്കൊണ്ട് അവിടെ നിന്നും പോയി.

🥀Yaadavam🍃Where stories live. Discover now