ഒരിക്കൽ ഒരു വിമാനത്തിൽ യാഥാസ്ഥിതികരായ രണ്ട് പാക്കിസ്ഥാനികൾ യാത്ര ചെയ്യുകയായിരുന്നു . അതിൽ ഒരു പാക്കിസ്ഥാനി മൂന്നു സീറ്റുകളുള്ള നിരയിൽ വിൻഡോസീറ്റിനരികിലും, അടുത്തയാൾ മദ്ധ്യഭാഗത്തുള്ള സീറ്റിലും ഇരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു മലയാളി അറ്റത്തെ സീറ്റിൽ വന്നിരുന്നു. വിമാനം പുറപ്പെട്ട് അല്പനേരം കഴിഞ്ഞപ്പോൾ മലയാളി തന്റെ ഷൂസുകൾ അഴിച്ചു വെച്ച് സീറ്റ് പുറകിലോട്ടു വലിച്ച് വിശ്രമിക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെ ജനാലയ്ക്കരികിലിരിക്കുന്ന പാക്കിസ്ഥാനി മലയാളിയോടു പറഞ്ഞു അയാൾക്ക് ഒരു കോള കുടിക്കണമെന്നും അതുകൊണ്ട് ഒന്ന് മാറിത്തരണമെന്നും, അപ്പോൾ മലയാളി വളരെ വിനയത്തോടെ പറഞ്ഞു അതിന് താങ്കൾ എഴുന്നേൽക്കണമെന്നില്ല, കോള ഞാൻ കൊണ്ടുവന്നു തരാം മലയാളി കോള കൊണ്ടുവരാൻ പോയ തക്കം നോക്കി നടുവിൽ ഇരുന്ന പാക്കിസ്ഥാനി മലയാളിയുടെ ഊരി വെച്ചിരുന്ന ഷൂസിൽ കാർക്കിച്ചു തുപ്പി . അല്പ നേരത്തിനകം മലയാളി കോള കൊണ്ടുവന്ന് പാക്കിസ്ഥാനിക്ക് നൽകി, വീണ്ടും വിശ്രമിയ്ക്കാൻ തുടങ്ങുമ്പോഴേയ്ക്കും രണ്ടാമത്തെ പാക്കിസ്ഥാനി കോള കുടിക്കണമെന്നു പറഞ്ഞു , ഇത്തവണയും മലയാളി സഹർഷം കോള കൊണ്ടുവരുവാൻ പോയി , മുൻപ് സംഭവിച്ചതു പോലെത്തന്നെ ഇത്തവണ മറ്റേ പാക്കിസ്ഥാനി അടുത്ത ഷൂസിൽ കാർക്കിച്ചു തുപ്പിയതിനു ശേഷം ഒന്നും സംഭവിക്കാത്ത മട്ടിൽ ഇരുന്നു.
അങ്ങനെ വിമാനം ഇറങ്ങാനുള്ള സമയമായപ്പോൾ മലയാളി തന്റെ ഷൂസുകൾക്കകത്ത് കാലിട്ടപ്പോൾ അദ്ദേഹത്തിനു കാര്യം മനസ്സിലായി . ഉടനേ അദ്ദേഹം പാക്കിസ്ഥാനികളോടായി ചോദിച്ചു
സഹോദരന്മാരേ, നമ്മൾ എത്ര കാലം ഇങ്ങനെ ഷൂസിൽ തുപ്പിയും, കോളയിൽ മൂത്രമൊഴിച്ചും കഴിയും, ഇതിനൊരു മാറ്റം വരേണ്ടത് അത്യാവശ്യമല്ലേ ?