പുതിയ ഹെഡ് ലൈറ്റ് സിഗ്നലുകള്‍..
.
ഒരു വണ്ടി ഹെഡ് ലൈറ്റ് കത്തിച്ചു പിടിച്ചു ഹോണ്‍ മുഴക്കി വരുന്നുണ്ടേല്‍,
അതിനര്‍ഥം എമര്‍ജെന്‍സി ആണെന്നാണ്: മാറിക്കൊടുക്കുക.
.
ഒരു ചെറിയ വണ്ടി ഹെഡ് ലൈറ്റ് മിന്നിച്ചു റോങ്ങ് സൈഡില്‍ കേറി വന്നാല്‍
'മാറി തരൂ ചേട്ടാ, ഞാന്‍ പൊയ്ക്കോട്ടേ' എന്നാണര്‍ത്ഥം.
സൗകര്യം പോലെ മാറിക്കൊടുക്കുകയോ,
തിരിച്ചു ലൈറ്റ് മിന്നിച്ചു 'സൗകര്യമില്ലെടാ നാറീ' എന്ന് സിഗ്നല്‍ കൊടുക്കുകയോ ചെയ്യാം.
.
ഒരു വലിയ വണ്ടി, പ്രത്യേകിച്ചു - KSRTC, മലബാര്‍ റൂട്ട് ബസ് ഒക്കെ ലൈറ്റ് മിന്നിച്ച് റോങ്ങ് സൈഡില്‍ കേറി വന്നാല്‍ 'ഇടി കൊണ്ട് ചാവണ്ടേല്‍ റോഡീന്നു മാറി നില്‍ക്കെടാ തെണ്ടീ എന്നാണര്‍ത്ഥം, ജീവന്‍ വേണമെങ്കില്‍ മാറിക്കൊടുക്കുക.
.
സീറ്റ് ബെല്‍റ്റ് ഇടാതെയോ, ഹെല്‍മെറ്റ് ഇടാതെയോ ചുമ്മാ പോകുമ്പോള്‍ രണ്ടോ മുന്നോ വണ്ടിക്കാര്‍ ചുമ്മാ ലൈറ്റ് മിന്നിച്ചു കാണിച്ചാല്‍....
മുന്നില്‍ പോലീസ് ചെക്കിംഗ് ഉണ്ട് എന്നാണര്‍ത്ഥം.
വഴി മാറി പിടിക്കുക, ഹെല്‍മെറ്റ് വെക്കുക.
.
സീറ്റ് ബെല്‍റ്റ് ഇട്ടിട്ടും ഹെല്‍മെറ്റ് വെച്ചിട്ടും ആരെങ്കിലും ലൈറ്റ് അടിച്ചു കാണിച്ചാല്‍, അത് ഏതോ പരിചയക്കാരന്‍ അലവലാതി അഭിവാദ്യം ചെയ്തതാണ്.
ആരാണെന്ന് നോക്കേണ്ട, തിരിച്ചു രണ്ടു ഹോണ്‍ അടിച്ചു അങ്ങോട്ടും ഉപചാരം അറിയിക്കുക.
.
ചുമ്മാ ഏതേലും ബൈക്ക്കാരന്‍ ലൈറ്റും കത്തിച്ചു വരുന്നുണ്ടേല്‍
അത് ബുള്ളറ്റ് ആയിരിക്കും. ജാഡയാണ്.. മൈന്‍ഡ് ചെയ്യേണ്ട.
.
(പൊതുതാല്പര്യപ്രകാരം പ്രസിദ്ധീകരിക്കുന്നത്...)😝