ഒരു വലിയ കമ്പനിയിൽ🏢 ജോലി ചെയ്യുന്ന ആൾ👨 പെട്ടെന്ന് രോഗിയായി.
വലിയ വലിയ ആശുപത്രികളിൽ🏥 പോയിട്ടും ഒരു കുറവുമില്ല. എന്താണ് ചെയ്യുക എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ് ഭാര്യയുടെ👩 വക ഉപദേശം.
"നിങ്ങൾക്ക് ഒരു വെറ്ററിനറി ഡോക്ടറെ കാണിക്കരുതോന്ന്".
വാ പൊളിച്ചു പോയ അയാൾ😨😳 ഭാര്യയോട് ചോദിച്ചു " നിനക്കു വട്ടായോ" എന്ന്.
ഭാര്യ പറഞ്ഞു "എനിക്കു ഒന്നും പറ്റിയില്ല.
നിങ്ങൾക്ക് ആണ് പറ്റിയത്.
രാവിലെ🌞 നിലാവത്ത് അഴിച്ചു വിട്ട കോഴിയെ🐓 പോലെ എഴുനേറ്റു, കാക്ക 🐧കുളി കുളിച്ചു, കുരങ്ങിനെ🐒 മാതിരി പടപടാന്ന് കഴിച്ച്, എന്നിട്ടു പന്തയ കുതിരയെ🐺 പോലെ ഓഫീസിലേക്കോടി🏃, അവിടെ കഴുത 🐴പോലെ പണി എടുത്തു , കീഴ്ജീവനക്കാരുടെ അടുക്കൽ കരടി 🐻പോലെ കയർത്തിട്ട്, വൈകിട്ട് 🌙വീട്ടിൽ വന്നു എന്നോട് പട്ടി🐕 കുരക്കുന്ന പോലെ കുരച്ചിട്ട്, 🌠രാത്രി മുതല 🐊പോലെ വെട്ടി വിഴുങ്ങിയിട്ട്, പോത്ത്🐃 പോലെ കിടന്നുറങ്ങും😴. അതുകൊണ്ട് നല്ലത് ഒരു മൃഗ ഡോക്ടറെ കാണുന്നതാണ്.."കണ്ണ് മിഴിച്ചു 😳 ഇരുന്നു പോയ ആളോട് "എന്താ മൂങ്ങ പോലെ നോക്കുന്നോന്നു കൂടെ ആയപ്പോ"എല്ലാം പൂർത്തിയായി .
😂😄😃Please vote and comment