ക്ലാസ് ടെസ്റ്റില്‍ എല്ലാ വിഷയത്തിനും തോറ്റ കുട്ടിയെ വഴക്ക് പറഞ്ഞപ്പോൾ
കുട്ടി പറഞ്ഞ മറുപടി കേട്ട് പകച്ചുപോയി
***********************************അവന് പഠിക്കാൻ വർഷത്തിൽ ഒരു ദിവസം പോലും കിട്ടണില്ലാത്രേ !!
ഒരു വർഷത്തിൽ അകെ ഉള്ളത് 365 ദിവസമാണെന്ന് അവന് വളരെ കൃത്യമായി അറിയാം ...!
ദിവസവും ഉറങ്ങാൻ 8 മണിക്കൂർ വീതം പോകും
അങ്ങനെ വര്‍ഷത്തില്‍ ആകെ ടൊട്ടല്‍ മൊത്തം 122 ദിവസം പോയി കിട്ടും..!ബാക്കി 365 - 122 = 243 ദിവസം...
അതിൽ 61 ദിവസം സമ്മർ വെക്കേഷൻ ആണ്..
ബാക്കി 243 - 61 = 182 ദിവസം.
.
അതിൽ 52 ദിവസം ഞായറാഴ്ച ആണ്ബാക്കി 182 - 52 = 130 ദിവസം.
അതിൽ 40 ദിവസം , ഓണം,കൃസ്മസ് ,റംസാൻ തുടങ്ങിയ അവധികളാണ്..
ബാക്കി 130 - 40 = 90 ദിവസം
പിന്നെ 15 ദിവസം കലോത്സവത്തിന് പോകുന്നു..
ബാക്കി 90 - 15 = 75 ദിവസം
അതിൽ ആഹാരം കഴിക്കാനും , കുളിക്കാനും എല്ലാമായി
ദിവസവും 3 മണിക്കൂർ വീതം പോകുന്നു..
വർഷത്തിൽ മൊത്തം 46 ദിവസം.ബാക്കി 75 - 46 = 29 ദിവസം...
എല്ലാ ദിവസവും 1 മണിക്കൂർ വീതം കൂട്ടുകാരുടെ കൂടെ ചിലവഴിക്കുന്നു..
വർഷത്തിൽ 15 ദിവസം അങ്ങനെ പോകുന്നു..
ബാക്കി 29 - 15 = 14 ദിവസം.
അതിൽ 10 ദിവസം അസുഖം വരുമ്പോൾ പോകുന്നു..
ബാക്കി 14 - 10 = 4 ദിവസം.
പിന്നെ TV കാണുന്നതിന് ഒരു വർഷത്തിൽ 3 ദിവസം പോകും..
പിന്നെ ശേഷിക്കുന്നത് വർഷത്തിൽ 1 ദിവസം...
ആ 1 ദിവസം ബർത്ത് ഡേ ആഘോഷത്തിനായി പോകും...
പിന്നെ പഠിക്കാൻ സമയമെവിടെ ...?
ചെക്കന്‍ ചോദിച്ചതിലും പറഞ്ഞതിലും ഒരു തെറ്റും ഇല്ലാ അല്ലേ !!
പിന്നെ ഒരു മനഃസുഖത്തിന് രണ്ടെണ്ണം പൊട്ടിച്ച് പേപ്പറും കൊടുത്ത് വിട്ടു !!
😁