ആണ്‍ കൊതുക് പെണ് കൊതുകിനോട്: നിനക്ക് വേണ്ടി ഞാനൊരു സിംഹത്തെ വേട്ടയാടി പിടിച്ചു കൊണ്ട് വരും.
പെണ്കൊതുക്: കിടന്നുറങ്ങാന്‍ നോക്ക് മനുഷ്യാ......
ആണ്കൊതുക്: അല്ലെങ്കില്‍ ഞാന്‍ നിനക്കൊരു ആനയെ കടിച്ചു അതിന്റെ ചോര കൊണ്ട് വന്നു തരാം.
പെണ് കൊതുക്: അയ്യോ വേണ്ട. ചേട്ടന്‍ ഉറങ്ങാന്‍ നോക്ക്.
ആണ്‍ കൊതുക്: ഞാന്‍ നിന്നെ എന്റെ മേഴ്സിഡിസില്‍ കേറ്റി പാരീസില്‍ കറങ്ങാന്‍ കൊണ്ട് പോകാം.
പെണ് കൊതുക്: സമ്മതിച്ചു. ഏതായാലും നേരം വെളുക്കട്ടെ. ചേട്ടന്‍ ഇപ്പോള്‍ ഉറങ്ങു.
ആണ്‍ കൊതുക്: ഞാന്‍ നിനക്ക് നൂറു പവന്റെ ഒരു മാല മേടിച്ചു തരാം.
പെണ് കൊതുക്: ഇത് വലിയ ശല്യമായല്ലോ. നിങ്ങളോട് ഞാന്‍ എത്ര തവണ പറഞ്ഞിട്ടുണ്ട് മനുഷ്യാ മോഡിയുടെ ചോര കുടിച്ചു ഈ വീട്ടില്‍ വരരുത് എന്ന്!