അച്ചു നേരെ റൂമിൽ പോയി കിടന്നു
കൃതി അവളുടെ അടുത്തേക്ക് വന്നുകൃതി: ആന്റി ഉറങ്ങണോ
അച്ചു: അല്ല വാവേ ഇങ്ങോട്ടു വാ..
അച്ചു അവളെ അടുത്ത് പിടിച്ചു കിടത്തി
പ്രിയ: അച്ചു ഫുഡ് വാ.. ഫുഡ് കഴിക്കാം
അച്ചു കൃതിയെ എടുത്ത് ഫുഡ് കഴിക്കാൻ നടന്നു
അമൽ: നിനക്ക് ഇപ്പോ എങ്ങനെ ഉണ്ട്
അച്ചു: എനിക്ക് ഒന്നും ഇല്ല രാവിലെ തന്നെ കടല എനിക്ക് ഇഷ്ടം അല്ല അതാ..
പ്രിയ: ഇനി ഇപ്പോ എന്റെ കറിയെ ആന്റി
ചന്ദ്രൻ: ഒന്നു നിർത്തി കഴിക്കാൻ നോക്ക്
അവർ എല്ലാവരും ഫുഡ് കഴിക്കാൻ തുടങ്ങി
കിരൺ: കൃതി വാ.. പോവാം..
പ്രിയ: മോനെ നിയ്യോ വാ ഇരിക്ക്
കിരൺ : ഇല്ല ആന്റി ഞാൻ പുവാ..മോളെ ഞാൻ കൊണ്ടുപുവാ..
കൃതി ചന്ദ്രനെ ചേർത്തു പിടിച്ചു
കൃതി: അച്ഛാ... ഞാൻ ഇല്ല അച്ഛാ...
കിരൺ : വാ... മോളെ... നീ അല്ലാതെ എനിക്ക് ആരാ...
കൃതി: ഞാൻ ഇല്ല അച്ഛാ...
ചന്ദ്രൻ: മോനെ അവള് ഇവിടെ നിന്നോട്ടെ
കിരൺ: പറ്റില്ല അങ്കിൾ എനിക്ക് എന്റെ മോളെ പിരിഞ്ഞ് ഇരിക്കാൻ പറ്റില്ല.
കൃതി: ആന്റി.... പറയ് ആന്റി... എനിക്ക് പോണ്ട...
അച്ചു: ചേട്ടാ.. മോളെ ഞാൻ നോക്കിക്കൊള്ളാം
കിരൺ : വേണ്ട അച്ചു
കിരൺ അച്ചുവിൽ നിന്നും കൃതിയെ പിടിച്ചു എടുത്തു
അമൽ: ചേട്ടാ അവള് കുഞ്ഞ് അല്ലേ
കിരൺ: അമലേ ഇത് .. ഇവൾക്ക് വയ്യാതെ വന്നത് കൊണ്ടാ...അല്ലെങ്കിൽ എന്റെ മോളെ... പറ്റില്ല എനിക്ക്
കൃതി: ആന്റി എന്നെ വിടല്ലേ...
അവൾ കിരണിന്റെ കൈ തട്ടി മാറ്റി ഓടി അച്ചുവിന് അരികിൽ നിന്നു
പ്രിയ: വേണ്ട മോനെ കുഞ്ഞ് അല്ലേ അത്
കിരൺ: ഇവള് എന്റെ കൂടെ വരാൻ വേണ്ടി മാത്ര ഞാൻ നിങ്ങളോടു കല്യാണ കാര്യം പോലും പറഞ്ഞത്