പാർവതി: കണ്ടോ.... അവൻ ചെയ്ത തെറ്റിനുള്ള ശിക്ഷ ദൈവം കൊടുത്തു.അരുൺ: പിന്നെ... അല്ല
അച്ചു: എന്നാലും അത് എങ്ങനെ...
വിഷ്ണു: എന്റെ പൊന്നു മോളെ അവർക്ക് വിശ്വാസം കൂടി വട്ടായതാ... നീ ഇങ്ങോട്ട് വന്ന് ഇരുന്നെ..
അച്ചു: ഒന്ന്... പോ.. ഏട്ടാ...
അല്ല ചേട്ടാ.. കൃതി മോള് എവിടെയാ അപ്പോഅരുൺ: അത് എനിക്ക് അറിയില്ല അമ്മയും അച്ഛനും പോയി കാണും
പാർവതി: ആ കുഞ്ഞിന്റെ കാര്യം ആണ് കഷ്ടം ആയത്
അരുൺ: എന്ത് കഷ്ടം ഞാൻ വളർത്തും അവളെ എന്റെ കുഞ്ഞായി
അച്ചു: ഏട്ടാ.. അത് നമ്മുക്ക്
വിഷ്ണു: നിനക്ക് എന്താ അച്ചു കുറെ നേരം ആയി അല്ലോ
അച്ചു: നിങ്ങള് എന്തിനാ ദേഷ്യപ്പെടുന്നെ... അതിന്
വിഷ്ണു: നീ കാര്യം പറയ്
അച്ചു: നമ്മുക്ക് അവിടെ പോകണ്ടേ
അരുൺ: എവിടെ
അച്ചു: മരിച്ച വീട്ടിൽ
വിഷ്ണു: അതിന്റെ ആവശ്യം ഒന്നും ഇല്ല നീ എങ്ങോട്ടും പോകുന്നില്ല
അരുൺ: അത് ശരിയാ മോളെ നീ എങ്ങോട്ടും പോണ്ടാ... എല്ലാവരും വരും അവിടെ .അവിടെ വച്ച് അച്ഛൻ എന്തങ്കിലും പറയും മോളെ അതുകൊണ്ട് മോള് വരണ്ട....
പാർവതി: അത് ശരിയാ... നീ ഇവിടെ ഇരുന്നോ മോളെ ഞാൻ വേഗം പോയി വരാം
പാർവതി& അരുൺ അവിടെ നിന്നും പോയി
വിഷ്ണു റൂമിലേക്കുംഅച്ചു: ഏട്ടാ...
വിഷ്ണു: എന്താ ....എന്തെങ്കിലും വേണോ നിനക്ക്
അച്ചു: ഏട്ടൻ ആണോ അയാളെ....
വിഷ്ണു: എന്റെ പൊന്നു മോളെ നീ എന്തൊക്കെയാ പറയുന്നെ
അച്ചു: അല്ലെങ്കിൽ ഏട്ടൻ പറയ് ഞാൻ ഇന്നലെ കിടന്ന ശേഷം നിങ്ങള് എങ്ങോട്ടാ പോയത് എന്ന്
വിഷ്ണു: ഓ.... നീ അപ്പോ ഉറങ്ങിയില്ലായിരുന്നു അല്ലേ
അച്ചു: നിങ്ങള് ഞാൻ ചോദിച്ചതിന് ഉള്ള മറുപടി പറയ്