അച്ചു ബെഡിൽ നിന്നും എഴുനേറ്റ് തഴേക്കു ഓടി..
പാർവതി: അച്ചു... എന്താ..മോളെ..
അച്ചു: അമ്മ.. ഏട്ടൻ എവിടെയാ... എനിക്ക് ഏട്ടനെ കാണണം
പാർവതി: അത് മോളെ അവൻ റൂമിൽ ഉണ്ട് അല്ലോ
അച്ചു: ഇല്ല അമ്മ ഏട്ടൻ അവിടെ ഇല്ല ഏട്ടനെ അയാള് കൊല്ലും അമ്മ എനിക്ക് ഏട്ടന്റെ അടുത്ത് പോണം
പാർവതി: ഒന്നും ഇല്ല മോളെ.. നീ ഇവിടെ ഇരുന്നെ ഞാൻ അവനെ വിളികാം
അതും പറഞ്ഞു പാർവതി മുകളിലേക്കു കയറിപ്പൊയി അവനെ വിളിച്ചു കൊണ്ട് വന്നു
വിഷ്ണു: എന്താ അച്ചു നീ ഉറങ്ങയിരുനല്ലൊ
അച്ചു: അപ്പോ ഏട്ടൻ എവിടെ ആയിരുന്നു
വിഷ്ണു: ഞാൻ കുളികയിരുന്നു ഞാൻ നോക്കിപ്പോ നീ നല്ല ഉറക്കം ആയിരുന്നു
അച്ചു ഓടിച്ചെന്നു അവനെ മുറുകെ കെട്ടിപ്പിടിച്ചു
പാർവതി: എന്താ മോളെ നിനക്ക് പറ്റിയെ വീട്ടിൽ അവരെ കാണാഞിട്ട് ആണോ...
അച്ചു: അല്ല അമ്മ.... അയാളെ എനിക്ക് പേടിയാ അമ്മ കൊന്നു കളയും അയാള്
വിഷ്ണു: നീ ഇത് ആരാ കുറിച്ചാ പറയുന്നെ അച്ചു..
അച്ചു: കിരൺ അയാളെ കുറിച്ച്
പാർവതി:അവനെന്താ...
അച്ചു: അയാള് കൊന്നുകളഞ്ഞതാ എന്റെ ചേച്ചിയെ
വിഷ്ണു: നിനക്ക്..... അച്ചു നിന്നോട് ആരാ... പറഞ്ഞേ ഇത് സത്യം ആണോ ഇത്
അച്ചു: ആ ഏട്ടാ സത്യം അയാള് ശിവാനിയുടെ ചേട്ടനോട് പറഞ്ഞതാ...
വിഷ്ണു:ആര് രാഹുലോ...
അച്ചു: മ്മ്
പാർവതി: അങ്ങനെ ആണെങ്കിൽ നമുക്ക് കേസ് കൊടുക്കണ്ടേ മോനെ...
വിഷ്ണു: അത് ശരിയാ.. പക്ഷേ നമുക്ക് തെളിവ് എന്താ... രാഹുൽ അത് കോടതിയിൽ പറഞ്ഞാലും കിരൺ പുഷ്പം പോലെ ഇറങ്ങി വരും അതിനുള്ള സ്വദിനം അയാൾക് ഉണ്ട്
അച്ചു: ഏട്ടാ.... അയാളുടെ വീട്ടിൽ എല്ലായിടത്തും cctv ഉണ്ട് അതിൽ കാണും ചിലപ്പോ