മഴക്കാലം തുടങ്ങി. കഴിഞ്ഞ വർഷത്തെ പോലെ തന്നെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി തുടങ്ങി. ഒന്നിരണ്ടിടങ്ങളിൽ മഴ കെടുത്തിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മഴ കനക്കയുന്നതിനു മുന്നേ മേരിയമ്മ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് വാങ്ങി പോന്നു. മേരിയമ്മയുടെ നിർബന്ധ പ്രകാരമുള്ള ഡിസ്ചാർജ് ആയതിനാൽ റിസ്ക് മുഴുവൻ അലക്സിക്കാണ്. സൈൻ ഇടയ്ക്കു വന്നു നോക്കിക്കൊള്ളാം എന്നേറ്റിട്ടുണ്ട്.
മഴ തുടങ്ങിയത് കൊണ്ട് തന്നെ മേരിയമ്മയുടെ മുട്ടു വേദനയും തുടങ്ങിയിട്ടുണ്ട്. എപ്പോളും നീ-ക്യാപ്പും സോക്സും ഒക്കെ ഇട്ടിട്ടാണ് വീട്ടിലൂടെ നടക്കുന്നത്. അലക്സി ഒരിക്കൽ പോലും വല്യമ്മച്ചിയെ തനിച്ചാകിയില്ല. എന്തെങ്കിലും ആവശ്യത്തിന് പുറത്തു പോയാൽ ലിസയെയോ ഫെലിക്സിനെയോ കൂട്ടിരുത്തിയിട്ടാണ് പോകുന്നത്.
അന്ന് ആശുപത്രിയിൽ വച്ചു കണ്ടതിൽ പിന്നെ അലക്സിയും അമ്മുവും നേരിൽ കണ്ടില്ല. അവൻ അവളുടെ തുവാല എടുത്തു ഭദ്രമായി കാറിന്റെ ഡാഷ് ബോർഡിൽ വച്ചിട്ടുണ്ട്. എപ്പോളെങ്കിലും കണ്ടാൽ കൊടുക്കാമെന്നു വിചാരിച്ചു. അലീന അവരെ വീട്ടിലാക്കിയിട്ടു അവളുടെ വീട്ടിലേക്കു തിരിച്ചു പോയി. അവൾ ഒന്നുരണ്ടു വട്ടം കൂടെ ജോലി ചെയ്യുന്ന ആ പെൺകുട്ടിയുടെ കാര്യം സൂചിപ്പിച്ചെങ്കിലും മേരിയമ്മ ആ ആലോചന പാടെ തള്ളിക്കളഞ്ഞു. തന്റെ അലക്സിക്കൂ അവര് തന്നെ പെണ്ണിനെ കണ്ടു പിടിച്ചോളാമെന്നാണ് പറഞ്ഞിരിക്കുന്നത്.
മഴയായതിൽ പിന്നെ അലക്സി മേരിയമ്മയെ പള്ളിയിൽ കൊണ്ട് പോകുന്നില്ല. അവൻ രാവിലത്തെ കുറുബാനക്ക് തനിയെ പോയിട്ട് വരും. മേരിയമ്മക്ക് പള്ളിയിൽ പോകണമെന്നുണ്ടെകിലും വയ്യാത്തത് കൊണ്ട് അലക്സി കൊണ്ട് പോയില്ല.
YOU ARE READING
എന്റെ മാത്രം അന്ന
Fanfiction"അവൾ ഒരു മഴയായിരുന്നു... എരിഞ്ഞു കൊണ്ടിരുന്ന എന്റെ ഉള്ളിലെ വേദനയുടെ കനൽ അടക്കിയ മഴ... ശൂന്യമായ എന്റെ മനസ്സിൽ ഞാൻ പോലുമറിയാതെ സ്ഥാനം പിടിച്ചവൾ... എന്റെ അന്ന.... കല്ലായിരുന്ന എന്റെ മനസ്സിനെ പിടിച്ചുലക്കാൻ ശക്തി ഉള്ളവയായിരുന്നു അവളുടെ കണ്ണുകൾ... ആദ്യ...