"അന്നാ... ഇങ്ങു വന്നേ..."
അലക്സി വിളിച്ചു. അവന്റെ അടുത്ത ചില കൂട്ടുകാരുമായി സംസാരത്തിലായിരുന്നു അലക്സി.
"എന്നതാ ഇച്ചായാ.."
അമ്മു അലക്സിയുടെ അടുത്തേക്ക് വന്നു. അവളെ അലക്സിയുടെ അടുത്ത് വന്നു നിന്നു. അമ്മു ആദ്യം അലക്സിയുടെ മുഖത്തേക്ക് നോക്കി. പിന്നെ അവളുടെ മുന്നിൽ നിൽക്കുന്ന ആളുകളേയും.
"അന്നാ.. ഇത് വിഷ്ണു.. അഫ്സൽ... പിന്നെ അനൂപ്..."
അലക്സി അവരെ അമ്മുവിന് പരിചയപെടുത്തി കൊടുത്തു.
"ഇവരെന്റെ ഫ്രണ്ട്‌സാ.. ഞങ്ങൾ സ്കൂളിലും കോളേജിലും ഒന്നിച്ചു പഠിച്ചതാ..."
"ഹലോ.."
അമ്മു അവരെ നോക്കി ചിരിച്ചു. അവരുടെ കൂടെ ജാക്സണും സൈനും നിൽക്കുന്നുണ്ടായിരുന്നു.
"അന്ന എന്നതേലും ജോലി ചെയ്യുന്നുണ്ടോ.."
അനൂപ് ചോദിച്ചു.
"ടാ.. അത് വേണ്ടാ... നീ ഇവളെ അമ്മൂന്നു വിളിച്ചോ.. അഗ്നിന്നു വേണേലും വിളിച്ചോ.. അന്നാന്നു വിളിക്കണ്ടാ..."
അലക്സി അല്പം ഗൗരവം കലർന്ന ശബ്ദത്തിൽ പറഞ്ഞു.
"ഓഹോ.. അതെന്നതാടാ പുതിയ പേര്.. ഞങ്ങളാരും കേട്ടിട്ടില്ലല്ലോ..."
ജാക്ക്സൺ അലക്സിയുടെ തോളിൽ കയ്യിട്ടു കൊണ്ട് ചോദിച്ചു. അലക്സി അങ്ങനെ തന്നെ ജാക്സന്റെ കൈ അവന്റെ തോളിൽ നിന്നുമെടുത്തു മാറ്റി.
"ആ.. അങ്ങനെ ഒരു പേരും കൂടി ഒണ്ട് ഇവക്ക്.. എന്നാ ഞാൻ മാത്രേ അങ്ങനെ വിളിക്കുന്നൊള്ളു.. എനിക്ക് മാത്രേ അതിനൊള്ള അധികാരവൊള്ളൂ..
YOU ARE READING
എന്റെ മാത്രം അന്ന
Fanfiction"അവൾ ഒരു മഴയായിരുന്നു... എരിഞ്ഞു കൊണ്ടിരുന്ന എന്റെ ഉള്ളിലെ വേദനയുടെ കനൽ അടക്കിയ മഴ... ശൂന്യമായ എന്റെ മനസ്സിൽ ഞാൻ പോലുമറിയാതെ സ്ഥാനം പിടിച്ചവൾ... എന്റെ അന്ന.... കല്ലായിരുന്ന എന്റെ മനസ്സിനെ പിടിച്ചുലക്കാൻ ശക്തി ഉള്ളവയായിരുന്നു അവളുടെ കണ്ണുകൾ... ആദ്യ...