അദ്ധ്യായം 29

193 35 17
                                    

"വല്യമ്മച്ചി... പച്ചക്കറിയല്ലാതെ വേറെ എന്നതാ വക്കണ്ടേ..."

അന്ന അടുക്കളയിൽ നിന്നും എത്തി നോക്കി കൊണ്ട് ചോദിച്ചു. ഡൈനിംഗ് ടേബിളിൽ ഇരുന്നു കൊണ്ട് ബീൻസ് അരിയുന്ന മേരിയമ്മയോട് ചോദിച്ചു.

"കൊച്ചേ.. എന്റെ ഫോണിങ്ങെടുത്തെ.. മുറീലെ മേശപ്പൊറത്തിരിപ്പുണ്ട്..."

അന്ന വേഗം മുറിയിൽ നിന്നും മേരിയമ്മയുടെ ഫോൺ എടുത്തു കൊണ്ടു വന്നു.

"മോളേ.. അതിൽ  മാത്തൻ Cold Storage എന്നൊരു നമ്പറൊണ്ട്.. അതിലേക്കു വിളിച്ചിട്ട് ഒരു രണ്ടു കിലോ ചിക്കൻ ഇങ്ങു കൊടുത്തു വിടാൻ പറ.."

അന്ന അത് കേട്ടു സംശയത്തോടെ മേരിയമ്മയെ നോക്കി.

"നീ പറയടി കൊച്ചേ..."

അവൾ ഫോൺ ഡയൽ ചെയ്തു. ഒറ്റ റിങ്ങിൽ കാൾ എടുത്തു.

"മേരി ചെടത്തിയെ.. എന്നതാ വേണ്ടേ.. "

മറുവശത്തു നിന്നുള്ള ശബ്ദം കാരണം അവൾ ഫോൺ അല്പം ചെവിയിൽ നിന്നും മാറ്റി. അല്പം ഉച്ചത്തിൽ സംസാരിക്കുന്നതായിരുന്നു മാത്താൻ ചേട്ടന്റെ ശീലം.

 അല്പം ഉച്ചത്തിൽ സംസാരിക്കുന്നതായിരുന്നു മാത്താൻ ചേട്ടന്റെ ശീലം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

"ഞാൻ വല്യമ്മച്ചിയല്ല... അമ്മുവാ..."

അവൾ ചിരിയോടെ പറഞ്ഞു.

"ഓ.. അലക്സി കെട്ടിയ കൊച്ചാർന്നോ... ഇതീന്ന് ചേടത്തി മാത്രവേ വിളിക്കാറൊള്ളു.. അതാ ഞാൻ..."

അയാളുടെ പൊട്ടി ചിരി അവൾക്കു ഇപ്പുറത്തു കേൾക്കാമായിരുന്നു.

"ചേട്ടാ.. വല്യമ്മച്ചി 2 കിലോ ചിക്കൻ കൊടുത്തു വിടാൻ പറഞ്ഞു.."

അവൾ പറഞ്ഞു.

"ഇപ്പൊ കൊടുത്തു വിട്ടേക്കാം.. അലക്സിയെ ഞാൻ ഇപ്പൊ കണ്ടേച്ചും വന്നേയുള്ളു..."

 എന്റെ മാത്രം അന്നWhere stories live. Discover now