അദ്ധ്യായം 13

216 26 38
                                    

ലിസ അന്ന് രാത്രി ഉറങ്ങിയില്ല. ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ദുഃഖം അവളുടെ ശുഭ നിദ്രക്ക് ഭംഗം സൃഷ്ടിച്ചു. ജനലിലൂടെ അവൾ അലക്സിക്കൂ പ്രിയപ്പെട്ട ഇടത്തേക്ക് നോക്കി. അവിടെ അലക്സിയോടൊപ്പം ഒരു ദിവസത്തെ വിശേഷങ്ങൾ മുഴുവൻ പങ്കു വച്ചു അവന്റേതു മാത്രമായി ഇരിക്കാൻ അവൾ ഒരുപാട് ആഗ്രഹിച്ചതാണ്. അങ്ങനെ ഒരു നിമിഷം വർഷങ്ങൾ മുമ്പ് അവൾ സ്വപ്നം കണ്ടു തുടങ്ങിയിരുന്നു.

എന്നെങ്കിലും ഒരിക്കൽ ഈ കണ്ടു കൂട്ടിയ പകൽ കിനാവുകളെല്ലാം തന്നെ തന്നെ കുത്തി നോവിക്കുന്ന മുള്ളുകൾ ആകുമെന്ന് അറിയാഞ്ഞിട്ടല്ല

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

എന്നെങ്കിലും ഒരിക്കൽ ഈ കണ്ടു കൂട്ടിയ പകൽ കിനാവുകളെല്ലാം തന്നെ തന്നെ കുത്തി നോവിക്കുന്ന മുള്ളുകൾ ആകുമെന്ന് അറിയാഞ്ഞിട്ടല്ല. പലപ്പോഴും നമ്മുടെ ഹൃദയം തന്നെ നമ്മെ ചതിക്കും. വേണ്ട വേണ്ടായെന്നു എത്ര തന്നെ പറഞ്ഞാലും അതെ ഇടത്തേക്ക് തന്നെ നാം സഞ്ചരിക്കും കെട്ടു പൊട്ടിയ പട്ടം പോലെ.

ലിസക്കും അത് തന്നെയാണ് സംഭവിച്ചത്. ഇങ്ങനെയൊക്കെ എന്നെങ്കിലും സംഭവിക്കുമെന്ന് അവൾക്കു അറിയാമായിരുന്നു. എന്നാലും അവളുടെ മനസ്സിനെ പിടിച്ചു നിറുത്താൻ അവൾക്കു കഴിഞ്ഞില്ല.

നാളെ താൻ തന്നെ തന്നെ പ്രതിഷ്ടിച്ച ഇടത്തു മറ്റൊരു പെൺകുട്ടി വരും. അവൾ അവന്റെ കൂടെ ഇരിക്കും ഒരേ മുറിയിൽ കിടക്കും... ഒരേ കിടക്ക പങ്കിടും.. എന്നെങ്കിലും തന്റെതാകണം എന്ന് ആഗ്രഹിച്ച പുരുഷൻ മറ്റൊരു പെൺകുട്ടിയുടെ കൈ പിടിക്കും. ഈ കാഴ്ചകളൊക്കെ ഇഷ്ടമല്ലെങ്കിലും താൻ ഇതൊക്കെ കാണും.

ഈ വേദനകളൊക്കെ മറികടന്നേ പറ്റു. ഇല്ലെങ്കിൽ ഒന്നും അറിയാതെ അലക്സിയുടെ ജീവിതത്തിലേക്ക് വരുന്ന ആ പെൺകുട്ടിയോട് അവൾക്കു വെറുപ്പ്‌ തോന്നും.

ലിസയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഒരിക്കലും താൻ അർഹിക്കാത്ത സ്ഥാനമായിരുന്നു അത്. അലക്സി അവളെ ഒരിക്കലും ജീവിതപങ്കാളിയുടെ സ്ഥാനത്തു കണ്ടിരുന്നില്ല എന്നതായിരുന്നു ലിസയുടെ അർഹത കുറവ്.

 എന്റെ മാത്രം അന്നWhere stories live. Discover now