അദ്ധ്യായം 20

247 34 3
                                    

ഏതാനും ആഴ്ച്ചകൾ കടന്നു പോയി. അലക്സിയുടെയും അമ്മുവിന്റെയും കേട്ടുറപ്പിച്ചു. നാട്ടുകാരും പള്ളിയിലുള്ളവരുമെല്ലാം അറിഞ്ഞു തുടങ്ങി. തമ്മിൽ പരിചയപ്പെടലും വിശേഷം തിരക്കലുമായി എപ്പോളും ആരെങ്കിലും പുത്തൻവീട്ടിലും തേവക്കാട്ടിലും കയറിയിറങ്ങി കൊണ്ടിരുന്നു.

ജ്വല്ലറി ഏജന്റുമാരുടെ ഒരു വലിയ നിര തന്നെ ദിവസവും തേവാക്കാട്ടിൽ ഫിനാൻസിൽ എത്തി കൊണ്ടേയിരുന്നു. ഫിനാൻസ് മുതലാളിയുടെ ഒരേ ഒരു മകളുടെ വിവാഹമാണ് നടക്കാൻ പോകുന്നത്. അപ്പോൾ എടുക്കുവാൻ പോകുന്ന പൊന്നിനും അളവ് കൂടും. ആരെയും പിണക്കാൻ വയ്യാത്തത് കൊണ്ടു ആലോചിച്ചിട്ട് പറയാമെന്നു പറഞ്ഞു ജോർജ് എല്ലാവരെയും ഒഴിവാക്കി വിട്ടു.

ഓഗസ്റ്റ് അവസാന ആഴ്ച്ചയായിരിക്കുന്നു. ഇന്ന് ഒരു വ്യാഴാഴ്ചയാണ്. അലക്സി രാവിലെ എങ്ങോട്ടോ പോകുവാൻ ഒരുങ്ങുകയാണ്. എല്ലാ ദിവസത്തെ പോലേയും ഇന്നും അമ്മുവിന്റെ ഫോൺ കോൾ കൊണ്ടാണ് അവന്റെ ദിവസം തുടങ്ങിയത്.

തനിക്ക് ഇന്ന് താഴുത്തങ്ങാടി വരെ പോകണമെന്നു അലക്സി അമ്മുവിനോട് പറഞ്ഞിരുന്നു. കാരണമെന്താണെന്ന് അലക്സി പറഞ്ഞിരുന്നില്ല. അവൾ ചോദിച്ചതുമില്ല. എല്ലാ ദിവസത്തേയും പോലെ അമ്മു ഓഫീസിൽ പോയിരുന്നു.

"എന്നതെലും കഴിച്ചിട്ടു പോടാ ചെറുക്കാ..."

ധൃതിയിൽ സ്കോർപിയോയുടെ താക്കോലുമെടുത്തു പുറത്തേക്കു പോകാനിറങ്ങുന്ന അലക്സിയോട് മേരിയമ്മ പറഞ്ഞു.

"ഞാൻ ഉച്ചക്ക് മുന്നേ ഇങ്ങു വന്നേക്കാം വല്യമ്മച്ചി.."

അലക്സി ചെരുപ്പിട്ടു കൊണ്ടു പറഞ്ഞു.

"എടാ കൊച്ചേ.. ഉച്ച കഴിഞ്ഞു ജോർജും ജോഷിയും കൂടെ ഇങ്ങു വരും.. ചരക്കെടുക്കാനൊള്ള ദിവസം തീരുമാനിക്കണ്ടേ... ഡേറ്റ് ഇങ്ങു അടുത്തു... ഓണത്തിന് മുന്നേ എല്ലാം ശരിയാക്കണം.."

മേരിയമ്മ തിണ്ണയിലേക്കിറങ്ങി.

"എല്ലാം ശരിയാക്കാന്നെ... ഞാൻ ഉച്ചക്ക് വന്നേക്കാം..."

അലക്സിയുടെ മുഖത്തിന് എന്നത്തേയും പോലെ ഒരു തെളിച്ചവും ഉണ്ടായിരുന്നില്ല. അത് മേരിയമ്മയും ശ്രദ്ധിച്ചിരുന്നു.

 എന്റെ മാത്രം അന്നWhere stories live. Discover now