അദ്ധ്യായം 24

208 32 1
                                    

മനസമ്മതത്തിനുള്ള അവസാന വട്ട ഒരുക്കത്തിലാണ് അന്ന. ടോണിയുടെ അമ്മയുടെ ബ്യൂട്ടി പാർലറിലാണ് അവൾ പോയിരിക്കുന്നത്. ഹെയർ straightener വച്ചു സാരീ പ്ലീറ്റ്സ് ശരിയായി പിടിച്ചിടുകയാണ് ഡയാന. അവർക്കു സഹായത്തിനു മറ്റു രണ്ടു പെൺകുട്ടികളുമുണ്ട്. അന്നയുടെ കൂടെ കൂട്ടിനായി ക്രിസ്റ്റലും വന്നിട്ടുണ്ട്. അവളും പള്ളിയിലിടാനുള്ള ഡ്രെസ്സും കൊണ്ടാണ് വന്നിട്ടുള്ളത്.

"അത് മതി മമ്മി.. ഇനി എന്നെ..."

ക്രിസ്റ്റൽ അവിടെയുള്ള ഒഴിഞ്ഞ കസേരയിൽ കയറിയിരുന്നു. ഡയാന അന്നയെ നോക്കി ചിരിച്ചു.

"ദേണ്ടെ മമ്മി.. ഇത് പോലെ വേണേ..."

"

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ക്രിസ്റ്റൽ അവളുടെ ഫോണിലുള്ള ഒരു ഹെയർ സ്റ്റൈലിന്റെ ഫോട്ടോ അവരെ കാണിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ക്രിസ്റ്റൽ അവളുടെ ഫോണിലുള്ള ഒരു ഹെയർ സ്റ്റൈലിന്റെ ഫോട്ടോ അവരെ കാണിച്ചു.

"മായേ.. ബാക്കി നോക്കിക്കോ.."

അവർ അന്നയുടെ സാരിയിലും മേക്കപ്പ്പിലും ചെയ്യാനുള്ള അവസാന നിമിഷത്തെ മിനുക്കു പണിക്കു മറ്റൊരാളെ നിയമിച്ചു കൊണ്ടു ഭാവി മരുമകളുടെ അടുത്തേക്ക് പോയി.

ക്രിസ്റ്റലും ടോണിയുമായുള്ള ബന്ധം ഡയാനക്കും ഭർത്താവിനും അറിയാവുന്നതാണ്. ഡയാനക്കു ക്രിസ്റ്റലിനെ ഒരുപാടിഷ്‌ട്ടവുമാണ്. അവർ അവൾ പറഞ്ഞതനുസരിച്ചു മുടി കെട്ടാൻ തുടങ്ങി.

 എന്റെ മാത്രം അന്നWhere stories live. Discover now