"എടാ കൊച്ചേ.. ആ കാറ്ററിങ് കാര് എപ്പോ വരുന്നു പറഞ്ഞോ.."
മേരിയമ്മ റോയിയോട് ചോദിച്ചു.
"ഒരു 12 മണിയാകുമ്പോ വരൂന്നാ വല്യമ്മച്ചി പറഞ്ഞേ... അവര് ഇപ്പോ വിളിച്ചായിരുന്നു.."
റോയി പറഞ്ഞു.
ഇന്നാണ് അലക്സിയുടെയും അന്നയുടെയും കല്യാണ നിശ്ചയം. പുത്തൻവീടിന്റെ മുറ്റത്തു ചെറിയതല്ലാത്ത ഒരു പന്തലിട്ടിട്ടുണ്ട്. ബന്ധുക്കളും അയൽവക്കക്കാരുമായി 10-50 പേരെ മേരിയമ്മ ക്ഷണിച്ചിട്ടുണ്ട്.
മേരിയമ്മക്ക് ജോസഫിനെ കൂടാതെ ഒരു മകൾ കൂടിയുണ്ട്. അലക്സിയുടെ അമ്മയുടെ വീട്ടുകാരെയും മേരിയമ്മ വിളിച്ചിരുന്നു. പിന്നെ ജാക്സന്റെയും ടോണിയുടെയും വീട്ടുകാരും. അലക്സിയുടെ അടുത്ത കുറച്ചു സുഹൃത്തുക്കളും.
"പപ്പാ.. എന്റെ ഉടുപ്പ് കൊള്ളാവോ..."
ആൻ മരിയ തന്റെ പുതിയ ഉടുപ്പിന്റെ അറ്റം പിടിച്ചു ചെറുതായി കറങ്ങി കാണിച്ചു.
"ഓ .. പപ്പേടെ പൊന്നുമോള് ഇങ്ങു വാടാ.. മമ്മിയെന്തിയെ..."
റോയി കൊച്ചിനെ കയ്യിയെടുത്തു കൊണ്ട് ചോദിച്ചു.
"മമ്മി കുഞ്ഞിപപ്പേടെ മുറിയിലാ.."
റോയി തലയാട്ടി. ആൻ മരിയ റോയിയുടെ കയ്യിൽ നിന്നും ഊർന്നു താഴെക്കിറങ്ങി. അവളുടെ പ്രായത്തിലുള്ള ഒന്നുരണ്ടു കുട്ടികളുടെ കൂടെ കളിക്കുവാൻ ഓടി.
"പതിയെ പോ കൊച്ചേ.. "
റോയി വിളിച്ചു പറഞ്ഞു. മറുപടിയായി ആൻ മരിയയുടെ ഉച്ചത്തിലുള്ള പൊട്ടിച്ചിരിക്കും മാത്രം കേട്ടു.
"ഓ... ഒന്നു നോക്കി നടക്കെന്റെ പിള്ളേരെ.."
മുൻവാതിൽ കടന്നു വന്ന ഒരു സ്ത്രീ ഓടി കളിക്കുന്ന കുട്ടികളോടായി പറഞ്ഞു.
YOU ARE READING
എന്റെ മാത്രം അന്ന
Fanfic"അവൾ ഒരു മഴയായിരുന്നു... എരിഞ്ഞു കൊണ്ടിരുന്ന എന്റെ ഉള്ളിലെ വേദനയുടെ കനൽ അടക്കിയ മഴ... ശൂന്യമായ എന്റെ മനസ്സിൽ ഞാൻ പോലുമറിയാതെ സ്ഥാനം പിടിച്ചവൾ... എന്റെ അന്ന.... കല്ലായിരുന്ന എന്റെ മനസ്സിനെ പിടിച്ചുലക്കാൻ ശക്തി ഉള്ളവയായിരുന്നു അവളുടെ കണ്ണുകൾ... ആദ്യ...