അദ്ധ്യായം 27

189 32 12
                                    

രണ്ടു ദിവസങ്ങൾ കടന്നു പോയി. മൂന്നാം ദിവസം ചെക്കനും പെണ്ണും പെണ്ണിന്റെ വീട്ടിൽ വിരുന്നിനു ചെല്ലണം. അതാണ്‌ നാട്ടുനടപ്പ്. പതിവുകളൊന്നും തെറ്റിച്ചില്ല.ശനിയാഴ്ച രാവിലെ 11 മണിയോടെ അലക്സിയും അന്നയും തേവക്കാട്ടേക്ക് പോയി.

അലീന ഇപ്പോളും തിരികെ പോയിട്ടില്ല. അത് കൊണ്ട് മേരിയമ്മക്കു കൂട്ടിനു ആളുണ്ട്. ഞായറാഴ്ച പള്ളിയിൽ കൂടി കഴിഞ്ഞിട്ട് പോകാമെന്നാണ് റോയി പറഞ്ഞിരിക്കുന്നത്.

ശനിയാഴ്ച പ്രഭാതഭക്ഷണം കഴിഞ്ഞു നവദമ്പതികൾ യാത്ര പറഞ്ഞിറങ്ങി. അന്ന ഇന്ന് അതീവ സന്തോഷവതിയായിരുന്നു. മൂന്നു ദിവസങ്ങൾക്കു ശേഷം സ്വന്തം വീട്ടിലേക്കുള്ള യാത്ര. എന്നത്തേതിനേക്കാളും നേരത്തെ അന്ന അന്നു എഴുന്നേറ്റു. കുളിച്ചു വസ്ത്രം മാറി കണ്ണാടിയുടെ മുന്നിൽ നിന്നു തല തുടച്ചു കൊണ്ടിരിക്കുമ്പോളാണ് അലക്സി എഴുനേൽക്കുന്നത്.

തലയിൽ കെട്ടിയിരുന്ന ടവൽ അഴിച്ചു അവൾ ഒന്നു കൂടെ മുടിയിലെ വെള്ളം ഒപ്പി. ഇപ്പോളും മുടിയുടെ തുമ്പിൽ നിന്നും വെള്ളം ഇറ്റു വീഴുന്നുണ്ട്. എവിടുന്നോ ഒന്നുരണ്ടു തുള്ളി തണുത്ത വെള്ളം മുഖത്തു വീണതിന്റെ അസ്വസ്ഥതയിലാണ് അലക്സി കണ്ണുകൾ തുറന്നത്.

കണ്ണാടിയുടെ മുന്നിൽ നിന്നു തല തുടക്കുന്ന അവന്റെ പെണ്ണിനെ അവൻ അൽപ നേരം നോക്കി. രാവിലെ ചെറുതായി വെട്ടം വീണു തുടങ്ങിയിട്ടേ ഒള്ളൂ. ജനലിലൂടെ ഇപ്പോളും ഇരുട്ട് കാണാം.

അന്നയുടെ കാശ്മീരി കമ്പിളി ഇപ്പോൾ അവന്റെയും പ്രിയപ്പെട്ടതായിരിക്കുന്നു. അവൻ ഒന്നു കൂടെ അത് തന്റെ കഴുത്തോളം വലിച്ചിട്ടു. അലക്സി കണ്ണുതുറന്നതും അവളെ കണ്ണിമ വെട്ടാതെ നോക്കുന്നതും അന്ന അറിഞ്ഞിരുല്ല.

കാലത്തെ കണ്ണുതുറന്നാൽ അലക്സി കാണാൻ ഇഷ്ടപെടുന്ന കാഴ്ചയായി മാറിയിരുന്നു അവന്റെ പെണ്ണ്. എത്ര നേരം വേണമെങ്കിലും അന്നയെ നോക്കി ഇരിക്കാൻ അവനു കഴിയും. ഇപ്പോളും കല്യാണത്തിന് ശേഷമുള്ള ചമ്മലും മടിയും രണ്ടു പേരിലുമുണ്ട്. ഒരുമിച്ചു ഒരു പുതപ്പിനടിയിൽ കിടക്കും. രാത്രിയിൽ എപ്പോളോ അവൾ അവന്റെ മാറിലേക്ക് ചേരും. അവന് അവളെ തന്റെ നെഞ്ചോടു ചേർത്ത് പിടിക്കും.

 എന്റെ മാത്രം അന്നWhere stories live. Discover now