അത്താഴം കഴിഞ്ഞു മുറിയിലെത്തിയതാണ് അലക്സി. മേരിയമ്മക്ക് നേരത്തെ മരുന്നൊക്കെ കൊടുത്തിരുന്നു. അലീനയും റോയിയും കുഞ്ഞും ഉച്ചത്തെ ഭക്ഷണത്തിനു ശേഷം അവരുടെ വീട്ടിലേക്കു തിരിച്ചു പോയിരുന്നു.
അലക്സി ഫ്രഷ് ആയി കഴിഞ്ഞു കട്ടിലിൽ വന്നിരുന്നു. റോയി പോകുന്നതിനു മുന്നേയും രാത്രി അമ്മുവിനെ വിളിക്കണം എന്ന് പറഞ്ഞിട്ടാണ് പോയത്. അലീനയും പോകുന്നതിനു മുന്നേ അലക്സിയെ ഓർമിപ്പിക്കാൻ മറന്നില്ല.
അലക്സി കഴിഞ്ഞ 15 മിനുട്ടുകളായി അമ്മുവിന്റെ നമ്പറും നോക്കി ഇരിപ്പു തുടങ്ങിയിട്ട്. വിളിക്കണോ വേണ്ടയോ എന്ന ആശയകുഴപ്പത്തിലായിരുന്നു അവൻ.
'വിളിക്കണ്ട.. മെസ്സേജ് അയക്കാം..'
അലക്സി മനസ്സിൽ വിചാരിച്ചു വാട്ട്സാപ്പ് എടുത്തു. അതിൽ ഗോഡൗണിലേയും തോട്ടത്തിലേയും പണിക്കാരുമായി മാത്രമേ അലക്സി വാട്സാപ്പിലൂടെ ബന്ധപെടാറുള്ളു.
അന്ന എന്ന് സേവ് ചെയ്തിരിക്കുന്ന കോൺടാക്ട് എടുത്തു. അവൾ ഓൺലൈൻ ഉണ്ടെന്നു കാണിക്കുന്നുണ്ട്. എന്തുകൊണ്ടോ അത് കണ്ടപ്പോൾ അലക്സിയുടെ ഉള്ളിൽ വീണ്ടും പരിഭ്രമം നിറഞ്ഞു.
പെട്ടന്നാണ് അന്ന ടൈപ്പിംഗ് എന്നു കാണിക്കുന്നത്. അലക്സി ഉമ്മിനീറിറക്കി കൊണ്ട് അവന്റെ ഉണങ്ങിയ തൊണ്ട നനച്ചു.
"Hi... Ichayaa..."
അലക്സിയും തിരിച്ചി ഹായ് എന്നു ടൈപ്പ് ചെയ്‌തയച്ചു.
"Njan kunjechi allatto.. Cristalaa... Kunjechiku bhayangara pedi.. Chat cheyyaan oru madi pole.. "
"Appo njan veruthe thudangi koduthatha..
Ini ningal chat cheytho..."🤭🤭🤭
YOU ARE READING
എന്റെ മാത്രം അന്ന
Fanfiction"അവൾ ഒരു മഴയായിരുന്നു... എരിഞ്ഞു കൊണ്ടിരുന്ന എന്റെ ഉള്ളിലെ വേദനയുടെ കനൽ അടക്കിയ മഴ... ശൂന്യമായ എന്റെ മനസ്സിൽ ഞാൻ പോലുമറിയാതെ സ്ഥാനം പിടിച്ചവൾ... എന്റെ അന്ന.... കല്ലായിരുന്ന എന്റെ മനസ്സിനെ പിടിച്ചുലക്കാൻ ശക്തി ഉള്ളവയായിരുന്നു അവളുടെ കണ്ണുകൾ... ആദ്യ...