ആനന്ദും ഇഷയും അമ്മുവിനായി ഒരുപാട് സമ്മാനങ്ങൾ കൊണ്ടു വന്നിരുന്നു. ഉച്ചയൂണിന് ശേഷം അവർ ഹാളിൽ തന്നെയിരുന്നു അത് കാണുകയായിരുന്നു. ഉച്ചയൂണ് കഴിഞ്ഞെങ്കിലും സമയം ഏകദേശം 5 മണിയോളം ആയിരുന്നു.
"So these are from dad's locker.. These mumma's ornaments.. He kept this for you..."
ആനന്ദ് അവന്റെ വലിയ പെട്ടി തുറന്നു അതിൽ നിന്നും ഒന്നുരണ്ടു പഴയ ആഭരണ പെട്ടികൾ എടുത്തു അമ്മുവിന്റെ നേരെ നീട്ടി. അവൾ ആ പെട്ടിയിലേക്ക് നോക്കി. അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഒരു ചെറു പുഞ്ചിരിയോടെ അവൾ അതെടുത്തു നോക്കി.
അമ്മു ആ പെട്ടികൾ ഓരോന്നായി തുറന്നു നോക്കി. അവൾ അവളുടെ മമ്മയുടെ നെക്‌ളേസിലൂടെ വിരലുകൾ ഓടിച്ചു. അപ്പോൾ അവളുടെ ഉള്ളിൽ എന്താണ് തോന്നിയെത് അറിയില്ലായിരുന്നു. ഒരുതരം വിങ്ങൽ.
ഇന്നു വസുന്ധരയും ജോണും ഉണ്ടായിരുന്നെങ്കിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അവരായിരുന്നിരിക്കാം. അവളുടെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണുനീർ ആ മാലയിലേക്ക് വീണു. ആ മാലയുടെ കൂടെ തന്നെ കട്ടിയുള്ള രണ്ടു സ്വർണ്ണ കാപ്പുകളും ഒരു കമ്മലും ഉണ്ടായിരുന്നു.
"Pappa gave me this some days prior to his accident... They both will be so much happy to see you today..."
ഒരു ദീർഘ നിശ്വാസത്തോടെ ആനന്ദ് പറഞ്ഞു. ഇഷ അയാളുടെ കയ്യിൽ മുറുകെ പിടിച്ചു അവന്റെ കണ്ണിൽ നോക്കി പുഞ്ചിരിച്ചു. തിരിച്ചവനും.
"അമ്മ... നോക്കിക്കേ.."
YOU ARE READING
എന്റെ മാത്രം അന്ന
Fanfiction"അവൾ ഒരു മഴയായിരുന്നു... എരിഞ്ഞു കൊണ്ടിരുന്ന എന്റെ ഉള്ളിലെ വേദനയുടെ കനൽ അടക്കിയ മഴ... ശൂന്യമായ എന്റെ മനസ്സിൽ ഞാൻ പോലുമറിയാതെ സ്ഥാനം പിടിച്ചവൾ... എന്റെ അന്ന.... കല്ലായിരുന്ന എന്റെ മനസ്സിനെ പിടിച്ചുലക്കാൻ ശക്തി ഉള്ളവയായിരുന്നു അവളുടെ കണ്ണുകൾ... ആദ്യ...