അദ്ധ്യായം 7

160 20 13
                                    

ലിസ രാവിലെ തന്നെയാ എഴുന്നേറ്റു. മേരിയമ്മയെ കാണാൻ പോകണം. ഇന്ന് ഫോൺ ഒരു തവണ ശബ്ദിച്ചപ്പോളേക്കും അവൾ ഉണർന്നു. എഴുന്നേറ്റു ബെഡ് തട്ടി കുടഞ്ഞു വിരിച്ചു. ജനലിലെ കർട്ടൻ മാറ്റി ജനൽ പാളി തുറന്നു. സമയം ആറേ മുക്കാലായി. ഉദയ സൂര്യന്റെ രശ്മികൾ അവളുടെ മുഖത്തു പതിച്ചു.

ലിസയുടെ കണ്ണുകൾ പുത്തൻവീട്ടിലെ ഉദ്യാനത്തിലേക്കു നീങ്ങി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ലിസയുടെ കണ്ണുകൾ പുത്തൻവീട്ടിലെ ഉദ്യാനത്തിലേക്കു നീങ്ങി. അലക്സി സ്ഥിരം വന്നിരിക്കുന്ന ഇടത്തേക്ക് നീങ്ങി. അവൾ ഒഴിഞ്ഞു കിടക്കുന്ന ആ സിമന്റ് ബെഞ്ചിലേക്ക് ഒരു നെടുവീർപ്പോടെ നോക്കി.

"എടി കൊച്ചേ... നീ എണീറ്റോ.."

മുറിയുടെ വാതിലിൽ മുട്ട് കേട്ടു അവൾ ജനലിൽ നിന്നും നീങ്ങി. ലീനാമ്മ മുറി തുറന്നു വന്നു.

"ഞാൻ ഇപ്പൊ എണീറ്റെ ഉള്ളു അമ്മച്ചിയെ.."

"എടി കൊച്ചേ.. ജാക്ക്സൺ വിളിച്ചാരുന്നു.. മേരിയമ്മച്ചിയെ റൂമിലേക്ക്‌ മാറ്റി.. ഒരു പത്തു മിനിറ്റ് ആയി കാണും.. ഞാൻ ദേ എല്ലാം എടുത്തു വച്ചിട്ടുണ്ട്.. മേരിയമ്മച്ചിക്കുള്ള രണ്ടു ജോഡി ഡ്രെസ്സുമുണ്ട്... നീ വേഗം ആ തുണിയൊന്നും മാറ്റിയെച്ചും വന്നേ.."

ലീനാമ്മ അതും പറഞ്ഞിട്ട് വന്ന വേഗത്തിൽ തിരിച്ചു സ്റ്റെപ്പുകളിറങ്ങി പോയി. ലിസയും സമയം കളയാതെ ബാത്‌റൂമിലേക് പോയി.











"ദേ ഇതിൽ കഞ്ഞിയാ അമ്മച്ചിക്ക് ഒള്ളത്.. ഇതിൽ അമ്മച്ചിക് രണ്ടു ജോഡി നൈറ്റിയും... പിന്നെ ഈ ഫ്ലാസ്ക് ചെരിക്കരുത്... ചായയാ..

ലീനാമ്മ എല്ലാം വ്യക്തമായി ലിസക്കു വിവരിച്ചു കൊടുത്തു..

"ഇവിടെ ഗ്ലാസുകളും പ്ലേറ്റും ഒണ്ട്.. പിന്നെ അവിടെ ചെല്ലുമ്പോ പ്ലേറ്റ് എന്തിയെ.. സ്പൂൺ എന്തിയെന്നു ചോദിച്ചു വിളിക്കരുത്..

 എന്റെ മാത്രം അന്നWhere stories live. Discover now