അദ്ധ്യായം 25

204 29 6
                                    

തിങ്കൾ ഉച്ച തിരിഞ്ഞു 3 മണി കഴിഞ്ഞിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

തിങ്കൾ ഉച്ച തിരിഞ്ഞു 3 മണി കഴിഞ്ഞിരുന്നു. എല്ലാവരും ഹൽദിക്കുള്ള തയ്യാറെടുപ്പിലാണ്. തേവക്കാട്ടിൽ വീടിന്റെ മുറ്റം ഇളം മഞ്ഞനിറത്തിലുള്ള പൂക്കൾ കൊണ്ടു അലങ്കരിച്ചിട്ടുണ്ട്. മുറ്റത്തു സ്റ്റേജും പന്തലുമുണ്ട്. അതിൽ തന്നെയാണ് ഇന്ന് മധുരം വെപ്പ് ചടങ്ങും നടത്തുന്നത്.

സന്ധ്യക്ക്‌ 6 മണിക്കാണ് മധുരം വെപ്പ് ചടങ്ങ് വച്ചിരിക്കുന്നത്. അത് കഴിഞ്ഞു ഹൽദിയാണ്. അതിനു വേണ്ടി ഹൽദി പേസ്റ്റ് തയാറാക്കുകയാണ് ഇഷ. അവളുടെ അമ്മയുമുണ്ട് കൂടെ.

ചന്ദനത്തിന്റെ പൊടിയും മഞ്ഞൾ പൊടിയും മുൾട്ടാണി മിട്ടിയും പനിനീരിൽ ചാലിച്ചാണ് ഹൽദി പേസ്റ്റ് തയാറാക്കുന്നത്. കൂടെ മെമ്പോടിക്കു അല്പം പാലും.അതിനു വേണ്ടി സ്പെഷ്യലായി ഇഷയുടെ അമ്മ തന്നെ സാധനങ്ങൾ വാങ്ങിക്കൊണ്ടാണ് വന്നത്.


വീടിന്റെ പുറകിൽ വലിയ അടുപ്പ് കൂട്ടി കപ്പയും എല്ലും വയ്ക്കുന്ന തിരക്കിലാണ് മുതിർന്ന ആണുങ്ങൾ. കൂടെ അരിയാനും കപ്പ നുറുക്കാനുമൊക്കെ അമ്മായിമാരും അടുത്തവീട്ടിലെ ചേച്ചിമാരുമുണ്ട്.

അവിടെ കട്ടൻ ചായ കൊടുക്കുകയാണ് ലില്ലി.

"എന്നതാ ചേച്ചി.. ആകയുള്ള ഒരു കൊച്ചിന്റെ കെട്ടുകല്യാണവായിട്ട് ഈ കട്ടൻ ആണോ തന്നെ.. മറ്റവൻ ഒന്നുവില്ല്യോ.. കുപ്പി.."

ലില്ലിയുടെ ഇളയ അനിയൻ ബോബി ചോദിച്ചു. തലയിൽ ഒരു തോർത്തൊക്കെ കെട്ടി എല്ലു വേവിക്കുന്ന തിരക്കിലാണ് അയാൾ.

"അതൊന്നും എന്റെ ഡിപ്പാർട്മെന്റ് അല്ലടാ.. നീ അതൊക്കെ ഇച്ചായനോട് ചോദിച്ചാ മതി..ഇപ്പോ ദേ ഇത് പിടി.."

ലില്ലി ഒരു ഗ്ലാസ്സ്‌ കട്ടൻ ചായ കൊടുത്തു.

"അതൊക്കെ ഇവിടെ റെഡിയാ കുഞ്ഞളിയാ.. ഒന്നു ഇരുട്ടായിക്കോട്ടെ.."

 എന്റെ മാത്രം അന്നWhere stories live. Discover now