ചെറുക്കനും പെണ്ണും പുത്തൻവീട്ടിൽ വന്നു കയറിയപ്പോൾ രാത്രി 9 മണിയായി. മകളെ അവളുടെ ഭർത്താവിന്റെ വീട്ടിൽ കൊണ്ടു ചെന്നാക്കാൻ തേവക്കാട്ടിൽ നിന്നും എല്ലാവരും വന്നിരുന്നു.
അന്നയും അലക്സിയും തിണ്ണയിലേക്കുള്ള സ്റ്റെപ്പിന്റെ താഴെ നിന്നു. മേരിയമ്മയും അലീനയും അകത്തു നിന്നും ഇറങ്ങി വന്നു. മേരിയമ്മയുടെ കയ്യിൽ സെലിൻ മുറുക്കെ പിടിച്ചിരുന്നു. എല്ലാവരുടെയും മുഖത്തു പ്രസന്നമായ പുഞ്ചിരിയുണ്ട്.
മേരിയമ്മ നവദമ്പതികളുടെ മുന്നിൽ നിന്നു. അവർ സെലിന്റെ കൈയിൽ നിന്നും ചുമന്ന ചെപ്പു തുറന്നു അതിൽ നിന്നും ഒരു സ്വർണ്ണ കൊന്തയെടുത്തു. കൊന്തയുടെ തുമ്പത്തു ഞാന്നു കിടക്കുന്ന കുരിശു കൊണ്ടു അലക്സിയുടെയും അവന്റെ പെണ്ണിന്റെയും നെറ്റിയിൽ കുരിശു വരച്ചു. കുരിശു മുത്തിച്ച ശേഷം മേരിയമ്മ ആ പൊന്നിൻ കൊന്ത അന്നയുടെ കയ്യിൽ കൊടുത്തു.
അലീനയാണ് പിന്നിൽ തിരിയും പിടിച്ചു നിന്നത്. അവളുടെ കയ്യിൽ നിന്നും തിരിച്ചു വാങ്ങി മേരിയമ്മ അന്നയുടെ കയ്യിൽ കൊടുത്തു. അവൾ ഒരു ചെറിയ പുഞ്ചിരിയോടെ അത് വാങ്ങി വലതു കാല് വച്ചു പുത്തൻവീടിന്റെ പടികൾ കയറി.
ഇതിനു മുമ്പ് ഈ വീട്ടിൽ വന്നിട്ടിട്ടുണ്ടെങ്കിലും ഇത്തരം ഒരു അനുഭവം ഇതാദ്യമായാണ് തോന്നുന്നത്. ഇനി മുതൽ ഇതാണ് തന്റെ വീട്. തന്റെ ലോകം. ഇനി തന്റെ യൗവ്വനത്തിനും മധ്യവയസ്സിനും വാർദ്ധക്യത്തിനും സാക്ഷിയാക്കേണ്ട വീട്. അപ്പോളും അലക്സിയുടെ വലതു കരം ഒരു രക്ഷ കവചം പോലെ അവളുടെ അരക്കു ചുറ്റും മൃദുവായി ചുറ്റിയിരുന്നു.
അലീന തന്റെ നാത്തൂനെ നേരെ കൊണ്ടുപോയത് രൂപക്കൂടിന്റെ മുന്നിലേക്കാണ്. അവിടെ അവൾ ആ എരിഞ്ഞു കൊണ്ടിരുന്ന മെഴുകുതിരി നാട്ടി. കർത്താവിന്റെയും തിരുകുടുംബത്തിന്റെയും മാതാവിന്റെയും രൂപത്തിന് മുന്നിൽ കണ്ണുകളടച്ചു പ്രാർത്ഥിച്ചു. അലക്സിയും തന്റെ പെണ്ണിനോട് ചേർന്ന് നിന്നു.
YOU ARE READING
എന്റെ മാത്രം അന്ന
Fanfiction"അവൾ ഒരു മഴയായിരുന്നു... എരിഞ്ഞു കൊണ്ടിരുന്ന എന്റെ ഉള്ളിലെ വേദനയുടെ കനൽ അടക്കിയ മഴ... ശൂന്യമായ എന്റെ മനസ്സിൽ ഞാൻ പോലുമറിയാതെ സ്ഥാനം പിടിച്ചവൾ... എന്റെ അന്ന.... കല്ലായിരുന്ന എന്റെ മനസ്സിനെ പിടിച്ചുലക്കാൻ ശക്തി ഉള്ളവയായിരുന്നു അവളുടെ കണ്ണുകൾ... ആദ്യ...