തിരിഞ്ഞും മറിഞ്ഞും കിടന്നിട് അന്ഷിക്ക് ഒട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല... അതിനടിയ്ക്ക് വിശപ്പും....ഈ നേരം വരയ്ക്കും ഒന്നും കഴിച്ചിട്ടില്ല... ബാഗിൽ നിന്ന് ബ്രെഡ് എടുത്തു പുറത്ത് വെച്ചെങ്കിലും വാശി പുറത്ത് അവൻ അത് തൊട്ട് കൂടി നോക്കിയില്ല...ചുണ്ടും കൂർപ്പിച്ചു വയറും തടകി അവൻ കമഴ്ന്നു കിടന്നു..... പെട്ടന്ന് എന്തോ ഒരു ബീപ് സൗണ്ട് പോലെ കേട്ടതും അവൻ തല ഉയർത്തി ചുറ്റിനും നോക്കി....
"ഏഹ് ഇതെവിടുന്നാ ഈ ശബ്ദം?"
തലയിണ ഒക്കെ പൊക്കി നോക്കിയിട്ടും ഒന്നും കണ്ടില്ല... പെട്ടന്ന് ബെഡ് സൈഡ് ടേബിളിൽ ഇരിക്കുന്ന wireless ഫോൺ അവന്റെ ശ്രദ്ധയിൽ പെട്ടതും അവൻ സംശയത്തോടെ കൈ നീട്ടി അതെടുത്തു... നോക്കിയപ്പോ ശബ്ദം അതിൽ നിന്ന് തന്നെ ആണ്.... അവൻ അത് ഓൺ ആക്കി ചെവിയിൽ വെച്ചു.....
"അൻഷി............"
അപ്പുറത്തെ വശത്തു നിന്ന് തേനും പാലും ഒഴുക്കി കൊണ്ടുള്ള ആദിയുടെ ശബ്ദം കേട്ടതും അവന്റെ കണ്ണൊക്കെ നിറഞ്ഞു...ചുണ്ട് കൂർത്തു.....ആദ്യം സങ്കടം വന്നേങ്കിലും ഞൊടിയിടയിൽ അത് ദേഷ്യമായി മാറി.....
അവൻ ഒന്നും മിണ്ടാതെ ഫോൺ ചെവിയിൽ വെച്ച് ഇരുന്നു.... ദേഷ്യം ഉണ്ടെങ്കിലും ആദിയുടെ ശബ്ദം കേട്ടപ്പോ അവനു വല്ലാത്തൊരു ആശ്വാസം തോന്നി... ഇത്രയും നേരം അനുഭവിച്ച അസ്വസ്ഥതയ്ക്ക് ഒരു അറുതി വന്നത് പോലെ....വീർപ്മുട്ടൽ ഒക്കെ മാറി....
"അൻഷി...... മിണ്ടുലെ......."
അൻഷിക്ക് അത് കെട്ട് ദേഷ്യം അരിച്ചു കയറി....
"എന്താ? എന്തിനാ വിളിക്കുനെ? ഞാൻ... ഞാൻ...ചാത്തൊന്ന് അറിയാൻ ആണാ? ആണോന്ന്? അതോ ശല്യം ഇവിടുന്ന് ഒഴിഞ്ഞു പോയോ എന്ന് അറിയാനോ? "
അലറിക്കൊണ്ട് ദേഷ്യത്തോടെ ഉള്ള അൻഷിയുടെ ചോദ്യം കേട്ടു ആദി ഒരു നിമിഷം ഒന്ന് പകച്ചു പോയി... പിന്നീട് ആണ് അവന്റെ ചോദ്യം എന്തായിരുന്നു എന്ന് ആദി ശ്രദ്ധിക്കുന്നത്...
"നീ ഇത് എന്തൊക്ക്യാ അൻഷി പറയുന്നേ? ശല്യം എന്നോ? അങ്ങനെ ഞാൻ പറഞ്ഞോ?"