കാറിൽ ഇരുന്നു കൊണ്ട് അൻഷി ഇടയ്ക്ക് ഇടയ്ക്ക് ആദിയെ ഒളി കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു.... ആദി അത് കണ്ടെങ്കിലും ഗൗരവത്തോടെ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ചു ഇരുന്നു..... അൻഷി കൈ രണ്ടും കൂട്ടി പിടിച്ചു എന്തോ പറയാൻ ആയി വാ തുറന്നു... അതെ സ്പീഡിൽ അവൻ പെട്ടന്ന് വാ അടയ്ക്കുകയും ചെയ്തു.... അവന്റെ ചെയ്തികൾ ഒക്കെ കണ്ടിട്ടും ആദി എന്ത് കൊണ്ടോ മൗനം പാലിച്ചു.....
".... എ..എന്തിനാ ആ പയ്യനെ... അവനെ തല്ലിയത്? ഒച്ച വെച്ച്.. എന്തിനാ? ഞാൻ പേടിച്ചു പോയ്... അതാ... ബാഗ്... എന്റെ ബാഗ്... അത് എടുക്കാൻ വന്നപ്പോ ... പെട്ടന്ന്... അത് ഞാൻ......പേടിച്ചു പോയി"
ആദിക്ക് അവന്റെ വർത്താനം കേട്ട് വല്ലാതെ ദേഷ്യം തോന്നി....'ആഹ് ചെക്കന്റെ കയ്യിന്ന് രണ്ടെണ്ണം കൂടുതൽ ഇവനു കിട്ടേണ്ടത് ആയിരുന്നു.....'ഇപ്പോ എന്തേലും പറഞ്ഞാൽ അത് അൻഷിയെ ഭയപ്പെടുത്തിയേക്കാം എന്ന് കരുതി അവൻ മൗനം പാലിച്ചു....
താൻ ഇത്രയും പറഞ്ഞിട്ടും ആദി ഒന്നും മിണ്ടാത്തത് കണ്ടിട്ട് അൻഷി കണ്ണൊക്കെ നിറച്ചു ചുണ്ട് പിളർത്തി കരയാൻ തുടങ്ങി.... എന്നിട്ടും ആദിക്ക് ഒരു കുലുക്കവും ഉണ്ടായില്ല.... അൻഷിയുടെ കരച്ചിലിന്റെ വോളിയം കൂടിയതും ആദി ദേഷ്യത്തോടെ വണ്ടി ബ്രേക്ക് ചവിട്ടി സൈഡിലേക്ക് നിർത്തി.... എന്നിട്ട് രൂക്ഷമായി അൻഷിയെ നോക്കി......
"നിനക്ക് എന്താണ് പേടി ഇല്ലാത്തത്? ആളുകളെ പേടി, ആരേലും തൊട്ടാൽ പേടി, ഒച്ച പേടി, അടി ഉണ്ടാക്കിയാൽ പേടി.... അവന്റെ ഒരു കോപ്പിലെ പേടി....."
ആദി പറയുന്നത് ഒക്കെ കേട്ട് അൻഷി എങ്ങലടിച്ചു കരയാൻ തുടങ്ങി... ആദിക്ക് എല്ലാം കൂടി ആകെ മൊത്തം നിയന്ത്രണം തെറ്റി.... അൻഷിയെ നല്ല നാല് തെറി വിളിക്കാൻ പോലും അവന്റെ നാക്ക് ചൊറിഞ്ഞു... പിന്നേ കടിച്ചു പിടിച്ചു അവൻ സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു ഇരുന്നു.... പെട്ടന്ന് തന്റെ സ്റ്റിയറിങ്ങിൽ ഇരുന്ന ഇടത് കയ്യിൽ എന്തോ അനക്കം തട്ടിയത് പോലെ തോന്നി ആദി കണ്ണ് തുറന്നു നോക്കി... അൻഷി ആദിയുടെ ഷർട്ടിന്റെ സ്ലീവസിൽ പിടിച്ചു അവനെ നോക്കി ഇരുന്നു കരയുവാണ്.....
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
