Devaansh 2

384 41 11
                                    



ഓഫീസിലെ തിരക്കുകളിലേക്കു കടന്ന് കൊണ്ട് ആദിയുടെ അന്നത്തെ ദിവസത്തിന് വിരാമമായി.... തന്റെ വീടിന്റെ ഡോർ unlock ചെയ്തു അകത്തേക്ക് കയറി കാറിന്റെ കീ അവിടെ ചുമരിൽ ഉള്ള കീ ഹോൾഡറിൽ കൊരുത്തു ഇട്ടിട്ട് അവൻ സോഫയിലേക്ക് ചാഞ്ഞു കണ്ണുകൾ അടച്ചു ഇരുന്നു... ആഹ് നിമിഷം അവന്റെ മനസ്സിൽ രണ്ട് കുഞ്ഞി പൂച്ചക്കണ്ണുകൾ തെളിമയോടെ വന്നു നിന്നു... ആദി വേഗത്തിൽ കണ്ണ് വലിച്ചു തുറന്നു പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു....വിഷ്ണു അവനു അയച് കൊടുത്ത അൻഷിയുടെ ഇൻസ്റ്റാഗ്രാം ഐഡി വെച്ച് സെർച്ച്‌ ചെയ്തു നോക്കി... അവന്റെ അക്കൗണ്ട് കണ്ടു അതിൽ കയറി നോക്കി... ഒരു ക്യൂട്ട് പപ്പി ഡോഗിന്റെ ചിത്രം ആണ് DP...

പൂച്ചകുഞ്ഞിന് ഇഷ്ടം പട്ടിക്കുട്ടിയെ.... കൊള്ളാം... നല്ല തമാശ....ആദി മനസ്സിൽ ഓർത്തു കൊണ്ട് ചിരിച്ചു.... അവന്റെ BIO empty ആയിരുന്നു... ഒന്നും തന്നെ എഴുതിയിട്ട് ഇല്ല... ഒരു emoji പോലും ചേർത്തിട്ട് ഇല്ല... ആദിക്ക് എന്തോ അത്‌ വളരെ weird ആയി തോന്നി....1500 followers ഉണ്ട്... ബട്ട്‌ അവൻ ഫോളോ ചെയുന്നത് രണ്ടേ രണ്ട് പേരെ മാത്രം.... വിഷ്ണുവും പിന്നേ അവന്റെ അനിയത്തി ലക്ഷ്മി എന്നാ ലച്ചുവിനെയും...... മൊത്തം 132 പോസ്റ്റ്‌... Wow.... പക്ഷെ ഒന്നിൽ പോലും സ്വന്തം മുഖം ഇല്ല...ചിലത് അവന്റെ കയ്യിലെ റിങ്, പിന്നെ bracelet കയ്യിൽ കിടക്കുന്ന ഫോട്ടോ, വീണ്ടും പട്ടികുട്ടി.... അടിപൊളി.... ഒരു പോസ്റ്റിൽ അവന്റ കഴുത്തിനു താഴേക്ക് ഉള്ള ഫോട്ടോ ഇട്ടിട്ട് ഉണ്ട്... മുഖം കാണിക്കാത, വെൽ ഡ്രസ്സ്ഡ് ആയിട്ടുള്ള ഒരു പിക്ചർ....ഒരു വൈറ്റ് ഷർട്ടും വൈറ്റ് ജാക്കറ്റും, ബ്രൗൺ ജോഗര്സും... Puma ടെ ഷൂസും....പോക്കറ്റിൽ കൈ തിരുകി ആണ് നിൽപ്പ്...ആഹ് പോസ്റ്റിൽ മാത്രം കമന്റ്സ് ഓഫ്‌ ചെയ്തിരിക്കുന്നു....ഹ്മ്മ്... അപ്പോ ചെക്കന് അണിഞ്ഞു ഒരുങ്ങാൻ ഒക്കെ ഇഷ്ടം ആണ്...

മറ്റൊരു കാര്യം കൂടി ആദി ശ്രദ്ധിച്ചു... ഒരു പോസ്റ്റിലും ഒരു അക്ഷരം പോലും അവൻ കുറിച്ചിട്ട് ഇല്ല.... Again weird...

ചെക്കന് സോസെറ്റി യെ പേടി ആണ്... എന്നാൽ സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ്... ബെസ്റ്റ് കണ്ണാ... ബെസ്റ്റ്... ഇനി ഇതിനെ ഞാൻ സഹിക്കണമല്ലോ ദൈവമേ...

🐼 DEVAANSH 🐼Where stories live. Discover now