പിറ്റേന്ന് സ്കൂളിൽ ഇന്റർവ്ൽ സമയത്ത് ചെക്കന്മാരൊക്കെ അൻഷിയെയും വലിച്ചോണ്ട് അവിടുള്ള മാവിൻചോട്ടിൽ കൊണ്ട് പോയി..... അവനെ അവിടുള്ള ബെഞ്ചിൽ ജിജു പിടിച്ചു ഇരുത്തിയിട്ട് അവനു ചുറ്റം അവന്മാർ നിരന്നു നിന്നു.....
"എ........എന്തുവാ........?"
അൻഷി എല്ലാരേയും കണ്ണ് മിഴിച്ചു നോക്കി....എല്ലാരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കണ്ണ് കാണിക്കുന്നത് അല്ലാതെ ആരും ഒന്നും മിണ്ടുന്നില്ല..... ഇതിപ്പോ എന്താ സംഭവം എന്നാ ആലോചനയോടെ അൻഷി അവരെ നോക്കി ഇരുന്നു... ഒടുക്കം ജിജു തന്നെ ഒരു ദീർഘ ശ്വാസം എടുത്തിട്ട് അവനെ നോക്കി.... അൻഷി അവൻ എന്താ പറയാൻ പോകുന്നെ എന്നുള്ള ആകാംഷയിൽ ഉറ്റ് നോക്കി ഇരുന്നു....
"അത് പിന്നെ......"
പറയാൻ വന്നത് മുഴുമിപ്പിക്കാതെ അവൻ സിദ്ധുവിന്റെ മുഖത്തോട്ട് നോക്കി.... സിദ്ധു നെറ്റിയിൽ കൈ കൊണ്ട് അടിച്ചിട്ട് അവനെ നോക്കി കണ്ണുരുട്ടി.. എന്നിട്ട് അൻഷിയുടെ നേർക്ക് തിരിഞ്ഞു.....
"അൻഷി കുട്ടാ.... നീയും ദേവ് സാറും തമ്മിൽ എന്താ ബന്ധം.....?"
അവന്റെ ചോദ്യത്തെക്കാൾ ഏറെ അൻഷി ശ്രദ്ധിച്ചത് അവന്റെ 'ദേവ് 'എന്നുള്ള പ്രയോഗം ആയിരുന്നു.... അൻഷി അതിന് അവനെ കണ്ണ് കൂർപ്പിച്ചു ഒന്ന് നോക്കി.... അവൻ ആദ്യം അൻഷിയുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാവാത്ത പോലെ ജിജുവിനെ നെറ്റി ചുളിച്ചു നോക്കി....ജിജു കണ്ണും കൈയും കൊണ്ട് എന്തൊക്കയോ കോക്രി കാണിച്ചതും സിദ്ധു അൻഷിയെ നോക്കി ഒന്ന് ഇളിച്ചു.....
"I mean..... You know.... ആദി സാർ എന്നാ അടിയൻ ഉദേശിച്ചത്... പൊറുക്കണം...."
കൈകൂപ്പി കൊണ്ട് പറയുന്നവനെ കാണെ അൻഷി ഇത്തവണ ക്ഷമിച്ചു എന്നാ മട്ടിൽ തല അനക്കി.....
"അപ്പോ പറ എൻറെ കുട്ടാ.... എന്താ നിങ്ങൾ തമ്മിൽ?"
ഇത്തവണ ചോദ്യം അജുവിന്റെ ആണ്.... അൻഷി എല്ലാരേയും ഒന്ന് നോക്കി.... രാഹുൽ ഒരു ചെറു ചിരിയോടെ അവനെയും നോക്കി നിൽപ്പുണ്ട്... ബാക്കി ഉള്ളവരും അൻഷിയുടെ മുഖത്തു നോക്കി അവന്റെ ഉത്തരം അറിയാനുള്ള ആകാംഷയിൽ നിന്നു.....