ആദി അൻഷിയെ രൂക്ഷമായി ഒന്ന് നോക്കിയാ ശേഷം നേരെ വൈസ് പ്രിൻസിപ്പ്പിലിനെ നോക്കി..."See Mr. Aadhi Dev.... ഇവന്മാരൊക്ക ഇത് ചെയ്തതിൽ ഞങ്ങൾക്ക് അത്ഭുതം ഇല്ല... പക്ഷെ ആ കൂട്ടത്തിൽ അൻഷി... Now that's something we definitely need to discuss...."
മൂക്കിൻ തുമ്പിൽ ഉള്ള കണ്ണട മുകളിലേക്ക് ഉയർത്തി വെച്ച് കൊണ്ട് അയാൾ ഗൗരവത്തോടെ പറഞ്ഞു....
"ഇവനൊക്കെ ഇതല്ല ഇതിന് അപ്പുറം ചെയ്യും... പിന്നെ ഞങ്ങൾ ഓരോ തവണയും ക്ഷമിക്കുന്നത് എല്ലാരും എത്ര തല്ലുകൊള്ളികൾ ആയാലും പഠിത്തത്തിൽ മിടുക്കന്മാർ ആണ്... അതിന്റെ അഹങ്കാരം തന്നെ ആണ് ഇവനൊക്കെ ഇങ്ങനെ കൂസൽ ഇല്ലാണ്ട് നിൽക്കുന്നത്...."
പുള്ളിക്കാരൻ നിന്ന് കത്തി കയറുവാണ്... ആദി ഒന്നും മിണ്ടാതെ അയാളെ കേട്ട് ഇരുന്നു....
"പക്ഷെ അൻഷി... അൻഷിയെ പോലെ സൈലന്റ് ആയ.. മിടുക്കൻ ആയ ഒരു കുട്ടി ഇത് പോലൊരു കൂട്ടുകെട്ടിൽ... അത് ഞങ്ങൾക്ക് ഉൾകൊള്ളാൻ ആവുന്നില്ല... ആദ്യം വിലക്കേണ്ടത് ഇവരുടെ ഈ ഫ്രണ്ട്ഷിപ് ആണ്... കണ്ടില്ലേ? ഇവന്റെ ഒക്കെ കൂടെ കൂടി ഇപ്പോൾ മിണ്ടപൂച്ചയെ കണക്ക് ഇരുന്നവനും മതില് ചാടാൻ തുടങ്ങി..."
അതു വരെ ഏങ്ങി കരഞ്ഞു കൊണ്ട് ഇരുന്ന അൻഷി അതു കേട്ടതും ദേഷ്യത്തോടെ അയാളെ ഒന്ന് ഉരുട്ടി നോക്കി... ബാക്കി ഉള്ളവന്മാരും കലിപ്പിട്ട് അയാളെ നോക്കി ദഹിപ്പിക്കുന്നുണ്ട്....
"സജി... താൻ ഇവരുടെ ക്ലാസ്സ് ടീച്ചറിനോട് പറഞ്ഞു ഇവരുടെ സീറ്റ് മാറ്റണം..... അൻഷിയെ ഫ്രണ്ട് സീറ്റിൽ ഇരുത്താൻ പറ.മതി ഇവന്മാരുടെ കൂടെ ഉള്ള ഇരുത്തം."
അയാൾ PT സാറിനോട് പറഞ്ഞത് കേട്ട്
സിദ്ധു ദേഷ്യത്തോടെ എന്തോ പറയാൻ ആയി വാ തുറന്നു... പക്ഷെ ആദി അവനെ ഒരു നോട്ടം നോക്കി... അപ്പോൾ തന്നെ അവൻ മിണ്ടാതെ മുഖം കുനിച്ചു നിന്നു...."ശിവൻ സാറേ...."
അത്രയും നേരം മൗനമായി ഇരുന്ന ആദിയുടെ ശബ്ദം ഉയർന്നത് കേട്ട് എല്ലാവരുടെയും കണ്ണുകൾ അവനു നേരെ നീണ്ടു... വൈസ് പ്രിൻസിപ്പൽ അവനെ എന്തെന്നുള്ള മട്ടിൽ നോക്കി....