അൻഷിയുടെ കാൾ കട്ട് ചെയ്തിട്ട് ഒരു ചെറു ചിരിയോടെ ആദി ഓഫീസിലെ കസേരയിൽ ചാരി ഇരുന്നു....
ഫോണിൽ ഒരിക്കലും ആരോടും സംസാരിക്കില്ല എന്ന് പറഞ്ഞവൻ ആണ് ഇപ്പൊൾ ഇത്രേം നേരം ആവേശത്തോടെ തന്നോട് സംസാരിച്ചത്... ഒരു പക്ഷെ അവൻ പോലും അത് ശ്രദ്ധിച്ചിട്ട് ഉണ്ടാവില്ല....
ആ പയ്യൻ അൻഷി അടുത്ത് ഉണ്ടെന്ന് പറഞ്ഞു ഫോൺ കയ്യിൽ കൊടുത്തതും അവൻ അപ്പോ തന്നെ കാൾ കട്ട് ചെയ്യുമെന്നാ വിചാരിച്ചേ... പക്ഷെ തന്നെ മിസ്സെയത് സങ്കടം വന്നിട്ട് ചെക്കൻ ഒക്കെ മറന്ന് പോയി...അതോർക്കേ ഇത്തവണ ആദിയുടെ മുഖത്തു നിറഞ്ഞ പുഞ്ചിരി ആയിരുന്നു....
അവന്റെ ആ ചിരി കണ്ടു കൊണ്ടാണ് അവന്റെ അസിസ്റ്റന്റ് ഗീതു അവന്റെ കാബിനിലേക്ക് കയറി വന്നത്.... അവൾ ഒരു അത്ഭുതത്തോടെ അവന്റെ മുഖത്തേക്ക് നോക്കി തറഞ്ഞു നിന്നു.... ഒരിക്കൽ പോലും ആ മുഖം ഒന്ന് ചിരിച്ചു ആരും തന്നെ കണ്ടിട്ട് ഇല്ല.... അവന്റെ മുഖം കാണെ അവളുടെ ചൊടികളിൽ പുഞ്ചിരി വിടർന്നു...
പെട്ടന്ന് മുന്നിലേക്ക് നോക്കിയ ആദി ഗീതു വാതിൽക്കൽ നിക്കുന്നത് കണ്ടു നെറ്റി ചുളിച്ചു.....
"തന്റെ manners ഒക്കെ എവിടെ പോയ്? ഇങ്ങനാണോ ഒരാളുടെ കാബിനിലേക്ക് കയറി വരുന്നത്.....?"
അവന്റെ ദേഷ്യത്തോടെ ഉള്ള ചോദ്യം കേട്ട് ഗീതു ഒന്ന് ഞെട്ടി....
"അത്.. അത് പിന്നേ.... സോറി സാർ.... ഞാൻ ഓർക്കാതെ..."
ആദി ദേഷ്യത്തോടെ ലാപ്ടോപ് തുറന്നു ജോലി ചെയ്യാൻ തുടങ്ങി..... അവൾ അവിടെ പരുങ്ങി നിൽക്കുന്നത് കണ്ടിട്ട് ആദി നെറ്റി ഉഴിഞ്ഞോണ്ട് മുഷിച്ചിലോടെ അവളെ നോക്കി....
"Don't waste my time geethu.... വന്ന കാര്യം പറഞ്ഞിട്ട് പോവാൻ നോക്ക്...."
ഗീതു ഒന്ന് ദീർഘാശ്വാസം എടുത്തിട്ട് നടന്നു അവന്റെ ഡെസ്കിന്റെ മുന്നിൽ വന്നു നിന്നു... ഇത്തവണ എങ്കിലും പറയാൻ ഉള്ളത് മുഴുമിപ്പിക്കാൻ അവൻ സമ്മതിക്കണേ എന്നായിരുന്നു അവളുടെ ഉള്ളിൽ... ഒപ്പം മറ്റു പല ഉദ്ദേശങ്ങളും.....
KAMU SEDANG MEMBACA
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romansaᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
