𝐃𝐞𝐯𝐚𝐚𝐧𝐬𝐡 𝟐𝟓

986 41 6
                                    


ആദിയുടെ വീട്ടിൽ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ഇരിക്കുവാണ് രണ്ട് പേരും..ആകെ മൊത്തം ഒരു നിശബ്ദത അവിടെ തളം കെട്ടി കിടന്നു...

ഭക്ഷണം വിളമ്പി കൊടുത്ത രേണു ചേച്ചി ആദിയെയും അൻഷിയെയും മാറി മാറി നോക്കി... രണ്ട് പേരും പ്ലേറ്റിൽ നോക്കി മൗനമായി ഇരിക്കുന്നു... ഇതെന്താ ഇങ്ങനെ എന്ന് അവർ ആലോചിച്ചു... സാധാരണ ഈ നേരത്ത് അൻഷി ആദിയോട് വാ തോരാതെ സംസാരിക്കുന്നതാണ്... രണ്ട് പേർക്കും ഇടയിൽ കാര്യമായി എന്തോ വഴക്ക് നടന്നിട്ട് ഉണ്ടാകും എന്ന് മനസ്സിൽ കരുതി അവർ അടുക്കളയിലേക്ക് നടന്നു...

അവർ പോയതും അൻഷി ആദിയെ ഇടം കണ്ണിട്ട് ഒന്ന് നോക്കി... ഗൗരവത്തോടെ ഉള്ള ആദിയുടെ മുഖം കാണെ അൻഷി ചുണ്ട് കൂർപ്പിച്ചു സംശയത്തോടെ അവന്റെ പ്ലേറ്റിലേക്ക് തിരികെ ശ്രദ്ധ ചെലുത്തി ഇരുന്നു...

ആദി അൻഷിയുടെ ഇടയ്ക്ക് ഇടയ്ക്ക് ഉള്ള നോട്ടം ഒക്കെ കാണുന്നുണ്ടായിരുന്നു... എങ്കിലും അവൻ കാണാത്തത് പോലെ തന്നെ ഇരുന്നു... സംഭവം എന്താണെന്നു വെച്ചാൽ അവരുടെ ആഹ് little heated moment…കഴിഞ്ഞു ആദി നോക്കുമ്പോ ഒക്കെ അൻഷി തല താഴ്ത്തി കളയും...അവനു മുഖം കൊടുക്കുന്നെ ഇല്ല...പിന്നെ പരുങ്ങി കളിക്കലും... മൊത്തത്തിൽ ആദിയെ അവഗണിച്ചു കൊണ്ടുള്ള അവന്റെ ആഹ് പെരുമാറ്റം ആദിക്ക് വല്ലാണ്ട് നൊന്തു…

'താൻ ചെയ്തത് അൻഷിയിൽ ഇഷ്ടക്കേട് ഉണ്ടാക്കി കാണുമോ? പരിധി വിട്ടു പെരുമാറിയോ താൻ? ഇനി അവൻ തന്നെ തെറ്റധരിച്ചു കാണുമോ? നിഷ്കളങ്കമായി അവൻ ചെയ്‍തതിനു അല്ലെ താൻ ഈ രീതിയിൽ അവനോട് പ്രതികരിച്ചത്....' ആദിയുടെ മനസ്സിൽ വലിയൊരു സംഘർഷം തന്നെ നടക്കുന്നുണ്ടായിരുന്നു....

അവൻ പെട്ടന്ന് കഴിച്ചിട്ട് അവിടുന്ന് എഴുനേറ്റു കൈ കഴുകി അൻഷിയെ നോക്കാതെ മുറിയിലേക്ക് നടന്നു പോയി...

അൻഷി ആദി പോയ വഴിയേ കണ്ണും നിറച്ചു ചുണ്ടും കൂർപ്പിച്ചു നോക്കി ഇരുന്നു.... അവനു എങ്ങനെ ആദിയെ ഫേസ് ചെയ്യണം എന്ന് അറിയില്ല... ആദിയെ കാണുമ്പോൾ ഒക്കെ മുൻപ് ഒരിക്കലും തോന്നിയിട്ട് ഇല്ലാത്തൊരു വെപ്രാളവും പരവേശവും ഒക്കെ തോന്നുന്നുണ്ടായിരുന്നു...ആദിയെ നോക്കുമ്പോൾ ഒക്കെ ഓഫീസ് റൂമിൽ ഉണ്ടായ കാര്യങ്ങൾ ആണ് അവന്റെ ഓർമയിലേക്ക് വരുന്നത്.. അപ്പൊൾ പിന്നെ ആദിയുടെ മുഖത്തേക്ക് നോക്കാൻ പോലും അവനു വല്ലാത്തൊരു ജാള്യത പോലെ...

🐼 DEVAANSH 🐼Where stories live. Discover now