കാലാവർഷം തെറ്റി പുറത്ത് പെയ്യുന്ന കനത്ത മഴയിൽ കണ്ണുകൾ നട്ട് അക്ഷമയോടെ അവൻ കാത്തു ഇരുന്നു.... ടേബിളിൽ ഇരുന്ന കൈ രണ്ടും കോർത്തു പിടിച്ചു അവൻ തെല്ലൊരു ഈർഷയോടെ റിസ്റ് വാച്ചിൽ സമയം നോക്കി...ശേഷം ചൂട് കോഫി കപ്പ് ചുണ്ടോട് ചേർത്ത് ഒരു സിപ് എടുത്തു കൊണ്ടു വീണ്ടും പുറത്തേക്ക് നോട്ടം എയ്തു.... അൽപ നേരത്തെ കാത്തിരിപ്പിനു ഒടുവിൽ ക്ഷമ നശിച്ചു അവൻ വാള്ളറ്റിൽ നിന്ന് കോഫിക്ക് ഉള്ള ക്യാഷ് ബില്ലിന്റെ ഒപ്പം വെച്ചു കൊണ്ടു അവിടുന്ന് എഴുനേൽക്കാൻ തുനിഞ്ഞു.... അതെ സമയം തന്നെ കോഫി ഷോപ്പിന്റെ വാതിൽ തള്ളി തുറന്ന് ഒരു യുവാവ് അകത്തേക്ക് ഓടി കയറി... മഴയിൽ ചെറുതായി നനഞ്ഞു പോയ മുടിയിൽ കൂടി കൈ വിരലുകൾ കടത്തി കുടഞ്ഞിട്ട് അയാൾ ചുറ്റിനും ഒന്ന് നോക്കി.... തന്നെ നോക്കി പല്ല് ഞെരിച്ചു നിൽക്കുന്ന തന്റെ ഉറ്റ സുഹൃത്തിനെ കണ്ടതും ഒരു ആശ്വാസത്തോടെ അവനു അരികിലേക്ക് നടന്നു അടുത്തു.....
“ഇതാണോ നിന്റെ 9 മണി....?”
അതിനു ആഹ് യുവാവ് ഒന്ന് പല്ല് കാട്ടി ഇളിച്ചു....
“ആദി... ഒന്ന് ക്ഷമിക്കെടാ... നിന്നെക്കാൾ കഷ്ടം ആയിരുന്നു അവനെ ഒന്ന് സമ്മതിപ്പിച്ചു എടുക്കാൻ.. അതാ വൈകിയേ.”
ആദി നീരസത്തോടെ വീണ്ടും ചെയറിൽ ഇരുന്നു...
“ഇത്രയ്ക്ക് അങ്ങോട്ട് ഇഷ്ടക്കേട് ഉണ്ടേൽ പിന്നെ നിന്റെ കൂടെ അതിനെ കൂടി കൊണ്ട് പോകാൻ മേലായിരുന്നോ വിഷ്ണു?”
വിഷ്ണു അതിന് ശാന്തമായി പുഞ്ചിരി തൂകി...
“ എടാ... ഞാൻ പോകുന്നത് ഒരു കല്യാണം നിർത്തിച്ചു എന്റെ പെണ്ണിനെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വരാൻ ആണ്...അല്ലാണ്ട് കല്യാണ സദ്യ ഉണ്ണാൻ അല്ല..”
“Yeah… Whatever…”
അവന്റെ താല്പര്യം ഇല്ലാത്ത മട്ടിൽ ഉള്ള ഇരുപ്പ് കണ്ട് വിഷ്ണു ദയനീയമായി അവനെ ഒന്ന് നോക്കി.... അവന്റെ നോട്ടം കണ്ട് ആദി കണ്ണുകൾ അവനു നേരെ കൂർത്തു.....
“കൂടുതൽ സെന്റി വാരി വിതറല്ലെ മോനെ... ഏറ്റു പോയില്ലേ... ഇനി സഹിച്ചല്ലേ പറ്റു.... God…. എനിക്ക് ഓർക്കാൻ കൂടി വയ്യ വിഷ്ണു.... ഞാൻ ഒരു കുരുത്തം കെട്ട ചെക്കനെ babysitt ചെയുന്നത്....”
ŞİMDİ OKUDUĞUN
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romantizmᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
