Devaansh 9

343 24 6
                                    



            
          ഇന്നത്തെ എന്റെ ദിവസം തുടങ്ങിയത് തന്നെ കലിപ്പിൽ ആണ്.... എന്താ കാര്യം.... ഒരുത്തൻ ഉണ്ടല്ലോ? എന്നെ തീ തീറ്റിക്കാൻ ആയിട്ട്.... പതിവ് പോലെ രാവിലെ ചെക്കന്റെ ശബ്ദം കേൾക്കാൻ കൊതിച്ചു ഫോൺ വിളിച്ചപ്പോ അവൻ കട്ടാക്കിയിട്ട് മെസ്സേജ് ഇട്ടേക്കുന്നു... നല്ല പോലെ ദേഷ്യം വന്നു..പിന്നെ അവനു എന്തേലും പറ്റി കാണുമോ എന്നൊക്കെ ഓർത്തു ആകെ ടെൻഷൻ ആയിരുന്നു....അവൻ അങ്ങനെ ഇപ്പോൾ ചെയ്യാറില്ല..... ഞാൻ വിളിച്ചാൽ ഫോൺ എടുത്ത് വാ തോരാതെ സംസാരിക്കും.......



ജിജുവിന്റെ കാൾ വന്നപ്പോ സത്യം പറഞ്ഞാൽ നെഞ്ചിലൊരു വെള്ളിടി വെട്ടിയ പോലായിരുന്നു.... അൻഷിക്ക് എന്തേലും സംഭവിച്ചോ എന്ന് പേടിച്.. പക്ഷെ ഫോൺ എടുത്തപ്പോ കേക്കാൻ കൊതിച്ചവന്റെ ശബ്ദം മറുതലയ്ക്കൽ.... ആദ്യം സങ്കടം വന്നു.... പിന്നെ അത്‌ ദേഷ്യമായി.... വാശി ആയി.... എന്നെ ഇത്രേം തീ തീറ്റിച്ചിട്ട് അവൻ ഇനി എന്റട്ത് മിണ്ടണ്ട....




വരട്ടെ.... ഇനി ദേവാന്നും വിളിച്ചു ചിണുങ്ങികൊണ്ട് വരുവല്ലോ.... ശെരിയാക്കി തരാം... ഇനി മേലാൽ അവൻ ഇമ്മാതിരി പരുപാടി കാണിക്കരുത്... അതിന് ഒരു ഡോസ് കൊടുക്കണം.....



ഇന്ന് സ്കൂൾ വിട്ടാൽ അവനെ കാണാൻ പോണം എന്നൊക്കെ കരുതിയതാ... ഇനി ഇപ്പോ വേണ്ട...



ഞാൻ വാച്ചിൽ സമയം നോക്കിയതും 4 മണി കഴിഞ്ഞു.. ഇപ്പോ അവനു സ്കൂൾ കഴിഞ്ഞു കാണും... അത്‌ ഓർത്തു ഇരുന്നതും ഫോണിൽ ഒരു നോട്ടിഫിക്കേഷൻ സൌണ്ട് കേട്ട് എടുത്തു നോക്കി... ജിജുവിന്റെ മെസ്സേജ് ആണ്.....ഓ ജിജു അല്ല... എന്റെ പൂച്ചാകുഞ്ഞു ആണ്.....



'ദേവാ....ദേഷ്യം ആയിരിക്കും ലെ എന്നോട്? എന്നെ കാണാൻ വരുവോ? ...
പിന്നില്ലേ…ഞാൻ ജിജുവിന്റെ ഒക്കെ കൂടെ ഷാർജ കുടിക്കാൻ പോവാ.... ഞാൻ അത്‌ ആദ്യായിട്ട കുടിക്കാൻ പോണേ.... അത്‌ എന്താണെന്ന് ചോദിച്ചതിന് ഇവരൊക്കെ എന്നെ കളിയാക്കി ദേവാ.... അൻഷിക്ക് അറിഞ്ഞുടത്തൊണ്ടല്ലേ... ഇവർക് രണ്ട് കൊടുക്കണേ ദേവ.... അപ്പോ ഞാൻ പോവാ... ടാറ്റാ....'



ചെക്കന്റെ മെസ്സേജ് വായിച്ചു ഉണ്ടായിരുന്ന ദേഷ്യം ഒക്കെ ദേ കാറ്റിൽ പറന്നു പോയി.... ചിരി വരുന്നു.... എന്നോട് പരാതി പറയുന്നത് നോക്കിയെ... ഇങ്ങനൊരു പൂച്ചകുഞ്ഞു... അവന്മാർ കളിയാക്കുന്ന കാര്യം ടൈപ്പ് ചെയ്തപ്പോ ചെക്കന്റെ ചുണ്ട് കൂർത്തു കാണും... അത്‌ ഉറപ്പാണ്.....അത്‌ കാണാതെ തന്നെ എനിക്ക് ഊഹിക്കാം.....


🐼 DEVAANSH 🐼Where stories live. Discover now