ദിവസങ്ങൾകടന്നു പോയി... അതിന് ഇടയിൽ അൻഷിയും ആദിയും പരസ്പരം കൂടുതൽ അടുത്തു... ഉള്ളിൽ ഉള്ളത് എന്താണെന്നു പുറമെ ഇരുവരും കാണിക്കുന്നില്ല എന്നതൊഴിച്ചാൽ അവർക്കിടയിൽ വേറെ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല... ദിവസവും ആദി അൻഷിയെ ഹോസ്റ്റലിൽ കാണാൻ വരും... അല്ലെങ്കിൽ അൻഷി ആദിയുടെ ഓഫീസ് തേടി പോകുമെന്ന് അവനു അറിയാം... അങ്ങനെ അവരുടെ ആഹ് ഒരു routine അത് പോലെ തുടർന്നു പോകുന്നു ......പിന്നെ ഇടയ്ക്ക് നമ്മുടെ വിഷ്ണുവിന്റ പെങ്ങൾ ലച്ചൂട്ടി അൻഷിയെ ഹോസ്റ്റലിൽ കാണാൻ വന്നിരുന്നു... അവൾ CS എഞ്ചിനീയറിംഗ് 3rd ഇയർ പഠിക്കുവാണ... ബാംഗ്ലൂർ ആണ് കോളേജ്... അവിടെ ഹോസ്റ്റലിൽ ആയത് കൊണ്ട് തന്നെ അൻഷിയെ നാട്ടിൽ ലീവിന് വന്നപ്പോഴാണ് കാണാൻ ഒരു അവസരം കിട്ടിയത്... പിന്നെ വിഷ്ണു ഇടയ്ക്ക് ഒക്കെ മെസ്സേജ് അയച് അവന്റെ കാര്യങ്ങൾ അനേഷിക്കുന്നുണ്ട്... അവൻ മറുപടി കൊടുത്തില്ലങ്കിൽ കൃത്യമായി ആദിയെ വിളിച്ചു അവൻ കാര്യങ്ങൾ അനേഷിക്കും....
അങ്ങനെ ഇരിക്കെ ഒരു ദിവസം നമ്മുടെ പിള്ളേർ ഒക്കെ ലഞ്ച് ബ്രേക്ക്കിന് മെസ്സിൽ വട്ടം കൂടി ഇരുന്നു പൊരിഞ്ഞ ഡിസ്കഷനിൽ ആണ്.....എന്താ സംഭവം എന്ന് വെച്ചാൽ വരുന്ന സൺഡേ.. അതായത് മറ്റന്നാൾ എവിടേക്ക് എങ്കിലും കറങ്ങാൻ പോയാലോ എന്നുള്ള ചർച്ച ആണ് ഇപ്പോൾ നടക്കുന്നത്.... സിദ്ധാർത്ഥിന്റെ വീട്ടിൽ എല്ലാവരും ഒരു കല്യാണത്തിന് പാലക്കാട് പോയത് കൊണ്ട് അവിടെ ആരും ഉണ്ടാവില്ല, അവിടെ എല്ലാവർക്കും കൂടാം എന്ന് അവൻ ഒരു അഭിപ്രായം പറഞ്ഞു.... അത് കേക്കേണ്ട താമസം രാഹുൽ പല്ല് കടിച്ചു മുഷ്ടി ചുരുട്ടി ഇരുന്നു.....
"അത് വേണ്ട "
പെട്ടന്ന് എടുത്തടിച്ചത് പോലുള്ള രാഹുലിന്റെ സംസാരം കേൾക്കെ എല്ലാരും ഒരു പോലെ നെറ്റി ചുളിച്ചു.... സിദ്ധാർഥ് കണ്ണ് കുറുക്കി കൊണ്ട് അവനെ ഒന്ന് നോക്കി.... രാഹുൽ അവന്റെ മുഖത്തേക്ക് പോലും നോക്കാൻ പോയില്ല.....
"അതെന്താടാ വേണ്ടാതെ?"
അജു ഒന്നും മനസിലാവാതെ രാഹുലിനെ നോക്കി ചോദിച്ചു..... അൻഷിയും ബാക്കി ഉള്ളവരും ഏകദേശം അതെ ഭാവത്തോടെ അവനെ നോക്കി....

YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...