കാബോർഡിന്റെ ചെറിയ തോതിൽ ഉള്ള വിടവിൽ കൂടി അവൻ പുറത്തേക്ക് നോക്കി..... മുഴുവൻ ഇരുട്ട്......അവൻ കാത് കൂർപ്പിച്ചു പിടിച്ചു.....കാലൊച്ച അടുത്തേക്ക് വരുന്നത് കേട്ട് അവൻ ശ്വാസം അടക്കി പിടിച്ചു വാ രണ്ടു കൈ കൊണ്ടു മൂടി വെച്ച് പുറകിലേക്ക് ചാരി നിന്നു......."അൻഷി........ Where are you my boy...."
അവനു ഏറ്റവും അറപ്പുള്ള ആഹ് പരുക്കൻ ശബ്ദതിന് ഒപ്പം അയാളുടെ ചൂളമടിയും കേൾക്കെ അവന്റെ ഉള്ളിലെ ഭയം പതിഞ്മടങ് വർധിച്ചു....കണ്ണുകൾ നിറഞ്ഞു ഒഴുകി.....ശരീരം വിറയ്ക്കാൻ തുടങ്ങി.... ചെന്നിയിലൂടെയും കഴുത്തിലൂടെയും വിയർപ്പ് കണങ്ങൾ താഴേക്ക് ഒഴുകി.... ശ്വാസം അടക്കി പിടിച്ചു ഒത്തിരി നേരം നിന്നത് കൊണ്ടാകണം അവനു തല കറങ്ങുന്നത് പോലെ തോന്നി.... വായിൽ നിന്ന് കൈ എടുക്കാൻ ആഗ്രഹം ഉണ്ടെങ്കിലും തന്റെ ശ്വാസം പുറത്തേക്ക് കേൾക്കുമോ എന്ന് അവൻ ഭയന്നു.... തന്നെ തേടി വരുന്ന ആഹ് ശബ്ദത്തിന് ഉടമയ്ക്ക് പിടി കൊടുക്കുന്നതിലും ഭേദം മരണം ആണെന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു.... അതെ അത് തന്നേയ്യാണ് നല്ലത്.....ഒന്നും കൂടി അവൻ വായും മൂക്കും ഒരു പോലെ കൈ രണ്ടും കൊണ്ട് ഇറുക്കെ അമർത്തി പിടിച്ചു.... ശ്വാസം എടുക്കാൻ ബുധിമുട്ട് തോന്നിയിട്ടും അവൻ പിന്മാറിയില്ല.... മരണം ആയിരിക്കും ഇതിൽ നിന്നെല്ലാം തനിക് ഉള്ള മോചനം..... കണ്ണിൽ ഇരുട്ട് കയറി, കൈകാലുകൾ തളർന്നു.... ശരീരത്തിന് ഭാരം നഷ്ടപെടുന്നത് അവൻ തിരിച്ചറിഞ്ഞു... This is it..... I am leaving this Hell forever....
പക്ഷെ ആഹ് നിമിഷം തന്നെ നിശബ്ദതയെ ഭേധിച്ചു കൊണ്ട് വലിയൊരു ശബ്ദത്തോടെ അവന്റെ മുന്നിൽ ആഹ് വാതിൽ മലർക്കേ തുറക്കപ്പെട്ടു..... തന്റെ മുന്നിൽ നിൽക്കുന്ന ആളെ കാണെ മരണം പോലും തനിക് വിധിച്ചില്ലലോ എന്നോർത്തു അവൻ ശില കണക്ക് തറഞ്ഞു നിന്നു....
"Caught you................ My sweet little Anshi... It's time to end this game................"
തനിക് നേരെ നീണ്ടു വരുന്ന ആഹ് കൈകളെ നിസ്സഹായതയോടെ നോക്കി നിൽക്കാനേ അവനു കഴിഞ്ഞുള്ളു......
"ആഹ്ഹ്ഹ് no...... വേണ്ട................."
ബെഡിൽ നിന്ന് ഞെട്ടി പിടഞ്ഞു എഴുനേറ്റു അൻഷി ചുറ്റിനും നോക്കി..... കണ്ടത് വെറും സ്വപ്നം ആയിരുന്നു എന്ന് തിരിച്ചറിയാൻ അവനു കുറച്ചു സമയം വേണ്ടി വന്നു.... ഇപ്പോഴും ആഹ് ശബ്ദം തനിക് അടുത്ത് നിന്ന് എവിടെയോ കേൾക്കുന്നത് പോലെ തോന്നി അവനു.... പേടിച്ചിട്ട് ആവണം ഇട്ടിരുന്ന ടീഷർട് മുഴുവൻ വിയർപ്പിൽ നനഞ്ഞു ഒട്ടി ദേഹത്തു കുതിർന്നു കിടക്കുവാ..... ശരീരം മരവിച്ച അവസ്ഥ.... ശ്വാസം എടുക്കാൻ അവനു ബുധിമുട്ട് തോന്നി.... വാ തുറന്നു വെച്ച് അവൻ ശ്വാസം ആഞ്ഞു വലിച്ചു....