Devaansh 4

1.6K 84 16
                                        







              ഒരു കുളി ഒക്കെ കഴിഞ്ഞു അൻഷി തലയും തുവർത്തി കൊണ്ട് നിന്നപ്പോഴാണ് ഡോറിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടത്.... അവന്റെ ഉള്ളിൽ സ്വാഭാവികം ആയും ഭയം നിറഞ്ഞു... ഹോസ്റ്റലിൽ അങ്ങനെ ആരും തന്നെ അവന്റെ റൂമിലേക്ക് വരാറില്ല... ഇന്ന് രാവിലത്തെ സംഭവത്തിന് ശേഷം ആരും അവന്റെ ഭാഗത്തേക്ക്‌ നോക്കാനേ പോയിട്ട് ഇല്ല...

അൻഷി കയ്യിൽ ഇരുന്ന ടവ്വൽ മുറുക്കി പിടിച്ചു കൊണ്ട് ഭീതിയോടെ ഡോറിൽ ഉറ്റ് നോക്കി നിന്നു... പെട്ടന്ന് ഫോണിൽ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട് അതെടുത്തു നോക്കി....നോട്ടിഫിക്കേഷൻ പാനലിൽ
*Devil one Incoming message* എന്ന് കണ്ടു അവൻ ചുണ്ട് കൂർപ്പിച്ചു പിടിച്ചു കൊണ്ട് മെസ്സേജ് തുറന്നു നോക്കി....

' Open the door Anshi.. It's me....'

മെസ്സേജ് വായിച്ചു അൻഷിയുടെ കണ്ണൊക്കെ മിഴിഞ്ഞു വന്നു.... ഫോണിൽ സമയം നോക്കിയതും 10.30... അവൻ ഒരു സംശയത്തോടെ ഡോറിന്റെ അടുത്തേക്ക് പോയി... എന്നിട്ട് ചെവി വാതിലിൽ അമർത്തി വെച്ചു....

"ആ... ആരാ...."

"നിന്റെ അപ്പൻ....നീ ഇത് തുറക്കുന്നുണ്ടോ അതോ ‌ഞാൻ തല്ലി പൊളിക്കണോ...."

അപ്പുറത്തെ വശത്തു നിന്നു കലിപ്പിൽ കേൾക്കുന്ന ആ പരിചിതമായ ശബ്ദം കേൾക്കെ അവൻ ചുണ്ട് കൂർപ്പിച്ചു പിടിച്ചു കൊണ്ട് വാതിൽ പതിയെ തുറന്നു... മുന്നിൽ ചെറിയ ദേഷ്യത്തോടെ നിൽക്കുന്ന ആദിയെ കണ്ടു അവൻ കണ്ണ് താഴ്ത്തി കുനിഞ്ഞു നിന്നു...

ആദി അവനെ ആകെ മൊത്തം ഒന്ന് ഉഴിഞ്ഞു നോക്കി... കുഞ്ഞി നിക്കറും സ്ലീവ്ലസ് ബനിയനും ഇട്ട് ആണ് നിൽപ്പ്.... ഇപ്പോ കണ്ടാൽ 18 വയസ്സ് ഉണ്ടോന്ന് പോലും സംശയം തോന്നും...അവനെ കണ്ടിട്ട് തീരെ കുഞ്ഞായ് തോന്നി ആദിക്ക്... പുറത്തേക്ക് ഇറങ്ങുമ്പോ ലൂസ് ഡ്രെസ്സും ജാക്കറ്റ് ഒക്കെ ഇട്ടല്ലേ നടുപ്പ്... ഈ കോല് പോലത്തെ ശരീരം ആണ് അതിനുള്ളിൽ എന്ന് ആരേലും അറിഞ്ഞോ....

"എന്താ....?"

അൻഷിയുടെ ചോദ്യം കേട്ട് ആദി അവനെ ഇച്ചിരി കലിപ്പിൽ നോക്കി....

"കുന്തം.... വഴീന്ന് മാറേടാ... കുറെ നേരം ആയി ഇവിടെ നിക്കാൻ തുടങ്ങീട്ട്...."

🐼 ᴅᴇᴠᴀᴀɴꜱʜ 🐼Where stories live. Discover now