രാവിലെ ഉറക്കം എഴുന്നേറ്റ് അൻഷി ആദി കിടന്ന ഭാഗത്തേക്ക് നോക്കിയതും അവിടം ശൂന്യം ആയിരുന്നു.... അവന് പെട്ടന്ന് എന്തോ തന്റെ മനസ്സിലും ശൂന്യത നിറഞ്ഞത് പോലെ തോന്നി.... ജീവിതത്തിൽ ആദ്യമായി ഒരു പേടിപെടുത്തുന്ന സ്വപ്നങ്ങളും കാണാതെ സുഖമായി ഉറങ്ങി.....
ചിലപ്പോ ദേവ അടുത്ത ഉണ്ടായിരുന്നത് കൊണ്ട് ആകുമോ..... 'ദേവ'... ഇത് എങ്ങനെ വന്നു... ഇന്നലെ അത്രയും പറഞ്ഞിട്ടും ദേ വീണ്ടും ദേവാന്ന്....
സ്വയം തലയ്ക്കിട്ട് ഒരു കൊട്ട് കൊടുത്തിട്ട് അൻഷി ബെഡിൽ നിന്ന് എഴുന്നേറ്റ് ഫോൺ കയ്യിലെക് എടുത്തു.. അതിൽ ആദിയുടെ മെസ്സേജ് കണ്ടു അവന്റെ പൂച്ച കണ്ണുകൾ വിടർന്നു....
'Goodmorning Anshi... എനിക്ക് രാവിലെ ജോഗിങ് ഉം വർക്ഔട് ഒക്കെ ഉണ്ട്... അതാ നീ എഴുനേൽക്കുന്നതിനു മുന്നേ പോയത്... പിന്നേ നീ ഇന്ന് എന്റെ കൂടെ ഓഫീസിലേക്ക് വരുന്നുണ്ടോ....? അതോ ക്ലാസിനു പോകുന്നോ? എങ്ങനെ ആയാലും ഞാൻ വന്നു നിന്നെ കൊണ്ട് ആക്കും.. അപ്പോ റെഡി ആയി ഇരുന്നോണം... ബൈ....'
ആദിയുടെ മെസ്സേജ് ചെക്കനെ ചില്ലറ ഒന്നുമല്ല സന്തോഷപ്പെടുത്തിയത്.... ഒരു ചിരിയോടെ അവൻ റിപ്ലൈ ടൈപ് ചെയ്തു....
'ഗുഡ്മോർണിംഗ് ദേവാ.... എനിക്ക് ഇന്ന് തൊട്ട് ക്ലാസിനു പോയ് തുടങ്ങാൻ തോന്നുവാ... പൊക്കോട്ടെ....?'
മെസ്സേജ് അയച്ചിട്ട് അൻഷി ഫോൺ ടേബിളിൽ വയ്ക്കാൻ പോയതും ഉടനടി തന്നെ ആദിയുടെ മറുപടി വന്നു....
' അതിനു നീ എന്തിനാ എന്നോട് അനുവാദം ചോദിക്കുന്നേ...? അത് നല്ല കാര്യം അല്ലെ... നമുക്ക് പഠിച്ചു പഠിച്ചു വലുതാവാൻ ഉള്ളതാ......അങ്ങനെ എങ്കിലും നീ ഒന്ന് വളർന്ന് കണ്ടാ മതി'
അത് വരെ ഒരു ചിരിയോടെ ഇരുന്ന അൻഷിയുടെ മുഖം ആ അവസാനത്തെ വാക്കുകൾ വായിച്ചതും ഇരുണ്ടു....
ഇപ്പോ എന്താ ഞാൻ വലുതല്ലേ.... ഹും.....
ചുണ്ട് കൂർപ്പിച്ചു പിടിച്ചു കൊണ്ട് ഫോൺ ടേബിളിൽ ഇട്ടിട്ട് അവൻ ഫ്രഷ് ആവാൻ ബാത്‌റൂമിൽ കയറി....
കുളി ഒക്കെ കഴിഞ്ഞു കണ്ണാടിയുടെ മുന്നിൽ വന്നു തല ചീകുമ്പോ ഫോണിൽ നോട്ടിഫിക്കേഷൻ സൌണ്ട് കേട്ട് അവൻ എടുത്തു നോക്കിയതും വീണ്ടും DEVIL....
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
