Devaansh 7

413 27 7
                                    





🤍🖤🤎"Sometimes two broken hearts find each other, and then they heal each other, they protect each other, and they love each other for the rest of their lives."🤍🖤🤎

-unknown author

    

                    ആദി കാറിൽ കയറി ഇരുന്നു കൊണ്ട് അൻഷിയെ നോക്കി... അവൻ ഇപ്പോഴും ദൂരെ എങ്ങോ ദൃഷ്ടി പായിച്ചു ഇരിക്കുവാണ്, എന്തോ ആലോചനയിൽ എന്ന പോലെ....


"അൻഷി......."


ആദിയുടെ വിളി കേട്ട് അൻഷി ഒരു ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി...


"എന്താണ് എന്റെ അൻഷിക്ക് ഒരു ആലോചന....? താമസിച്ചു വന്നതിനു എനിക്കിട്ട് എങ്ങനെ പണി തരാം എന്നാണോ...?"


ഒരു കുസൃതി ചിരിയോടെ ആദി അവനോട് ചോദിച്ചു..... അൻഷിക്ക് പക്ഷെ അവന്റെ ചോദ്യത്തിൽ സങ്കടം വരുവാണ് ചെയ്തത്.... അവന്റ ചുണ്ട് വിതുമ്പുന്നത് കണ്ടു ആദിക്ക് ആകെ ടെൻഷൻ ആയി.....


"ഞാൻ...ഞ...ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചില്ല ദേവാ...... എനിക്ക് മനസ്സിലാവും....ഞാൻ..... ഞാൻ ഒരു കാര്യം  ചോദിച്ചോട്ടെ....?



ആദി ചോദിക്ക് എന്ന മട്ടിൽ തലയനക്കി....


"എ.. എന്തിനാ എന്നെ... എന്നെ പോലൊരാൾക്ക് വേണ്ടി.. ഇ...ഇങ്ങനെ സമയം നഷ്ടപ്പെടുത്തുന്നെ? നമ്മൾ കണ്ടിട്ട്.. അ.. അധികം നാൾ ഒന്നും ആയില്ലല്ലോ? എന്തിനാ പിന്നെ ആർക്കും വേണ്ടാത്ത ഒരു ചെക്കന് വേണ്ടി ഇത്രയും ബുദ്ധിമുട്ടുന്നത്....?എനിക്ക്...എനിക്ക് അറിയാം.. എന്നെ handle ചെയ്യുന്നത് അത്ര എളുപ്പം അല്ല എന്ന്... ഞാൻ മറ്റു കുട്ടികളെ പോലെ നോർമൽ അല്ല എന്ന്... പി... പിന്നെ എന്തിനാ ദേവാ...."



അവസാനം പറഞ്ഞു നിർത്തിയതും വിങ്ങി പൊട്ടി ഇരുന്ന അവന്റെ സങ്കടം മുഴുവൻ പുറത്തേക്ക് ഒഴുകി.... മുഖം രണ്ടും പൊത്തി പിടിച്ചു ഉച്ചത്തിൽ അവൻ കരയാൻ തുടങ്ങി....



ആദിക്ക് അവൻ സംസാരിച് തുടങ്ങിയപ്പോ തൊട്ടേ ദേഷ്യം കത്തി കയറിയതാ... അവന്റെ അവസാനത്തെ വാക്കുകൾ കൂടി കേട്ടതും ആദിയുടെ മുഖം വലിഞ്ഞു മുറുകി.... അവൻ അമർഷത്തോടെ അൻഷിയുടെ കൈ രണ്ടും മുഖത്തിൽ നിന്ന് അടർത്തി മാറ്റിയിട്ട് അവന്റെ കവിളിൽ ചെറുതായി കുത്തി പിടിച്ചു തനിക് നേരെ തിരിച്ചു....



🐼 DEVAANSH 🐼Where stories live. Discover now