1, Enikk pani pidichu gooys🤕🤒 so story ezhuthan oru mood illayirunnu...
Pnne pani koodiyappo dr ntenn oru kuth 💉 kitti ...eppo normal aayi....enna story ezhuthann vicharichu..
2, maluchide lovestry ezhuthan neram background il play chyan oru song kittela... Pnne kore thappiyappo kitti...
Aashiqui 2 le pain of love ( tum hi ho instrumental)
Ningalkkum aa feel kittanel aa bgm download chth kekkaneNammal evdeyaa paranj nirthiyee🤔 .....
Aa luv story☺️... vokkey come on follow me
_______________________________________________________
Continues >>>
.(.Aashiqui 2 le pain of love)
.
.
.Malu : "എന്നെ സംബന്ധിച്ചെടുത്തോളാം എന്റെ ആദ്യത്തേയും അവസാനത്തേയും പ്രണയം" ☺️
ഞാൻ 8ൽ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ആയിരുന്നു ശ്രീയേട്ടൻ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞെ... അന്ന് ഏട്ടൻ 10ൽ ആയിരുന്നു.... തിരിച്ച് റിപ്ലേ കൊടുക്കാൻ എനിക്ക് ഒരു വർഷം വേണ്ടി വന്നു...
ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴേക്കും ചേട്ടൻ വേറെ സ്കൂളിൽ ചേർന്നു +1നു... ക്ലാസ്സ്കഴിഞ്ഞു ഞാൻ ബസ്സ്റ്റോപ്പിൽ ചെല്ലുമ്പോ ശ്രീയേട്ടൻ അവിടെകാണും.... 1വർഷം ഞങ്ങൾ അങ്ങനെ പ്രണയിച്ചു... ഏട്ടന് ഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയത് നല്ല ദൂരെയുള്ള കോളേജിൽ ആയത്കൊണ്ട് എന്നും കാണാതായി...+2ആയപ്പോ ഞാൻ സ്കൂളിനടുത്തുള്ള ഒരു ട്യൂഷൻസെന്ററിൽ പഠിക്കാൻ പോയി.. Saturdy, sundy ശ്രീയേട്ടൻ എന്നെ കാണാൻ വരുമായിരുന്നു... കൂടെ കസിൻസ് ഉള്ളത്കാരണം സംസാരിക്കാൻ ഒന്നും പറ്റീട്ടില്ല എനിക്ക് .... എന്നാലും കാണാൻ പറ്റുന്നുണ്ടല്ലോ എന്നൊരു ആശ്വാസം ഉണ്ടായിരുന്നു..
+2 എക്സാം കഴിഞ്ഞ് ശ്രീയേട്ടൻ പഠിക്കുന്ന കോളേജിൽ തന്നെ കേറണം എന്നുവിചാരിച്ചിരുന്ന സമയത്താണ് ഏതോ ഒരു വള്ളികാരണം ഞങ്ങടെ കാര്യം വീട്ടിൽപൊക്കി... പിന്നെ സ്ഥിരം ഏർപ്പാട്... അടി, ഇതൊന്നും നടക്കില്ല മറക്കണം എന്നാ ഡയലോഗ്.. Last സ്ഥലംമാറ്റുന്ന ചടങ്ങിനായി എന്നെ പാലക്കാടുള്ള ചെറിയമ്മേടെ വീട്ടിലേക്ക് പറിച്ചുനട്ടു... പോകുന്നതിനു മുന്നേ ശ്രീയേട്ടനെ കാണണം എന്നുണ്ടായിരുന്നു പക്ഷെ പറ്റീല... 3വർഷം ഒരുവിവരവും ഇല്ല... എവിടെയാണെന്നോ എന്ത്ചെയുവാണെന്നോ ഒന്നും അറിയില്ല... വിളിക്കാൻ എന്റെ കയ്യിൽ ഫോൺ ഇല്ല.. കോളേജിൽ വെച്ച് ആരുടെങ്കിലും കയ്യിന്ന് ഫോൺ വാങ്ങി വിളിക്കാന്നുവെച്ചാ നിഴലുപോലെ ചെറിയമ്മേടെ മക്കൾ...
ESTÁS LEYENDO
🦋DRIZZLE 🍃❤️
Fanfic🍒🍃നാവുകൾ കൊണ്ട് പറയാതെ കണ്ണുകൾ കൊണ്ട് പറഞ്ഞ പ്രണയം, കണ്ടു നിന്നവർക്ക് പലപ്പോഴും അത്ഭുതം ആയിരുന്നു എത്ര നാൾ ഇങ്ങനെ പ്രണയിക്കും എന്നതിൽ. എന്തിനാണ് ഈ ഒളിമറ എന്ന് ചോദിച്ചപ്പോൾ ഒരു പുഞ്ചിരിയോടെ രണ്ട് പേരും പറഞ്ഞത് ഒരേ വാക്കുകൾ, ".. കിട്ടില്ല എന്നറിഞ്ഞി...