കുമ്പസാരം

735 73 20
                                    

@ Nayana's house

Jackson നയനയെ വീട്ടിൽ വിട്ട് തിരിച്ച് പോയി...
നയന അകത്തേക്ക് കയറി... സോഫയിൽ അരവിന്ദും അംബികയും ഇരിക്കുന്നുണ്ട്...

അംബിക: എൻ്റെ പൊന്നുമോൾ ഇങ്ങു വന്നെ...
നയന: എന്താ അമ്മാ....
അംബിക: എത്ര നാളായി ഇത് തുടങ്ങിയിട്ട്....?
നയന: എന്ത്?
അംബിക: എന്നാലും നീ ഞങ്ങളോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ.... ആ ചെക്കൻ്റെ വീട്ടുകാരുടെ മുൻപിൽ കൊച്ചാക്കി കളഞ്ഞില്ലെ നീ....
നയന: അമ്മ ഇത് എന്തൊക്കെയാ പറയുന്നെ...
അരവിന്ദ്: നിൻ്റെ കാമുകൻ്റെ വീട്ടുകാർ ഇന്ന് ഇവിടെ പെണ്ണ് ആലോചിക്കാൻ വന്നിരുന്നു.... ഞങ്ങൾക്ക് ഇത് വല്ലതും അറിയുമോ... നീ നല്ല പണിയാ കാണിച്ചത്... നിനക്ക് അങ്ങനെ എന്തെങ്കിലും ഇഷ്ടം ഉണ്ടെങ്കിൽ ഞങൾ എതിർ നിൽക്കുമോ....
നയന: കാമുകനോ? എൻ്റെയോ? ആഹാ എന്നിട്ട്?.... നിങൾ ഉറപ്പിച്ചോ....
അരവിന്ദ്: ആ ഉറപ്പിച്ചു....
നയന: എന്താ അച്ഛാ.... രണ്ടു പേരും നല്ല ഫോമിൽ ആണല്ലോ...
അരവിന്ദ്: നീ അങ്ങനെ പറഞ്ഞ് രക്ഷപ്പെടാൻ നോക്കേണ്ട... അവർ വന്നിരുന്നു... നിനക്ക് ഇപ്പൊ കല്യാണം കഴിക്കാൻ താൽപര്യം ഇല്ല... Career il focus ചെയ്യണം ..എന്നൊക്കെ പറഞ്ഞത് പറഞ്ഞു....
നയന: wait... അച്ഛൻ ഇത് serious ആയിട്ട് പറയുന്നതാണോ?

 അച്ഛൻ ഇത് serious ആയിട്ട് പറയുന്നതാണോ?

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അരവിന്ദ്: അല്ലാതെ പിന്നെ.... ഈ പാതി രാത്രിയിൽ പിച്ചും പേയും പറയാൻ എനിക്കെന്താ വട്ടുണ്ടോ?
നയന: നിങൾ ഇത് ഏത് കാമുകൻ്റെ കാര്യം ആണ് ഈ പറയുന്നത്... എനിക്ക് അങ്ങനെ ഒരു കാമുകൻ ഇല്ല... പിന്നെ ആരുടെ വീട്ടുകാർ വന്ന് വിവാഹം ആലോചിക്കാൻ ആണ്...
അംബിക: വേറെ ആരുടെയ.... ജിന്നിൻ്റെ....
അരവിന്ദ്: നിന്നോട് ഇത് വരെ പ്രേമിക്കേണ്ട എന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ടോ? ജിന്നിൻ്റെ കാര്യം നീ എന്തിനാ മറച്ച് വച്ചത്? എന്തായാലും ഞങ്ങൾക്ക് സമ്മതം ആണെന്ന് പറഞ്ഞിട്ടുണ്ട്... വേറെ എന്ത് ചെയ്യാനാ...
നയന: ഏതാ ഈ തെണ്ടി ... ജിൻ.... എനിക്ക് അറിയാൻ പാടില്ല... പണ്ടാരം.....
അംബിക: നിനക്ക് അറിയാൻ പാടില്ലാതെ ആണോ അവർ ഇവിടെ പെണ്ണ് ചോദിക്കാൻ വന്നത്.... അതും നിൻ്റെ ഹോസ്പിറ്റലിൻ്റെ owners...
നയന: ഹോസ്പിറ്റലിൻ്റെ owner? Ashish sir..?
അംബിക: അങ്ങേരുടെ ചേട്ടൻ്റെ മോൻ ..ജിൻ..
അരവിന്ദ്: നീ ഇനിയും ചുമ്മാ ഞങ്ങളോട് മറയ്ക്കല്ലെ..... ഞങ്ങൾക്ക് എല്ലാം മനസ്സിലായി....
നയന: നിങ്ങൾക്ക് എന്ത് മനസ്സിലായി എന്നാ.... ഈ പറയുന്ന ജിന്നിനെ ഞാൻ കണ്ടിട്ട് പോലും ഇല്ല... അങ്ങനെ ഒരാൾ ഉണ്ടെന്ന് തന്നെ ഞാൻ ഇപ്പോഴാണ് അറിയുന്നത്.....
അരവിന്ദ്: നീ അധികം ഉരുളല്ലെ.... ഇത്രയും ആയിട്ട് നീ എന്തിനാ ഈ അഭിനയിക്കുന്നത്... ഞങ്ങൾക്ക് പ്രശ്നം ഒന്നും ഇല്ല എന്ന് പറഞ്ഞില്ലേ....
നയന: നിങ്ങൾക്ക് വിശ്വസിക്കാൻ സൗകര്യം ഉണ്ടെങ്കിൽ വിശ്വസിക്ക്... എനിക്ക് അയാളെ അറിയില്ല.... എനിക്ക് ഒരു കാമുകനും ഇല്ല....
ഇനി ഉണ്ടാവുകയാണെങ്കിൽ നിങ്ങളെ എന്തായാലും അറിയിക്കും....
അയാളെ ഞാൻ ഒന്ന് കാണുന്നുണ്ട്......
അംബിക: പിന്നെ അവർ എന്താ അങ്ങനെ പറഞ്ഞിട്ട് പോയത്...?
നയന: എനിക്ക് അറിയാൻ പാടില്ല.... നാളെ തന്നെ ഞാൻ ഇതിന് ഒരു തീരുമാനം ഉണ്ടാക്കും.....

In Bangtan house Inn Where stories live. Discover now