യോഗോല്ല അമ്മിണിയെ 🥴🥴🥴

836 94 79
                                    

Yoongi ചേട്ടനെയും പാറുവിനെയും കൊണ്ട് തന്നെ വിമാനം മാനത്ത് പൊങ്ങി പറന്നു....

ഇനി ഭൂമിയിലേക്ക് തിരിച്ച് വരാം....

@ bangtan house

അതേ ദിവസം രാത്രി ഒരു 10 മണി...
അഭി ടെറസ്സിൽ വന്നു ഫോൺ എടുത്ത് ഡയൽ ചെയ്തു... കുറച്ച് സമയം റിംഗ് ചെയ്ത ശേഷം അപ്പുറത്ത് ഉള്ള ആൾ ഫോൺ എടുത്തു.... ഫോണിലൂടെ ട്രാഫിക്കിൻ്റെ ബഹളം കേൾക്കാം...

അഭി: എടീ നീ ഇനിയും വീട്ടിൽ അടങ്ങിയില്ലെ?
തെന്നൽ: അതിന് അവിടുത്തെ കൊച്ച് തമ്പ്രാൻ കനിയണ്ടെ...🥴🥴
അഭി: എന്താടാ നീ ഇപ്പൊൾ ആണോ ഓഫീസിൽ നിന്ന് ഇറങ്ങിയത്?
തെന്നൽ: eey... രാജാവിന് ഒരു സന്ദേശം കൊണ്ട് വരാൻ പോയതാ.... പക്ഷേ 4 മണിക്കൂർ അപ്പുറത്ത് നിന്നുള്ള ഒരു രാജ്യത്ത് നിന്ന് ആണെന്ന് മാത്രം....
അഭി: നിന്നെ വല്ലാതെ കഷ്ടപ്പെടുത്തുന്നുണ്ട് അല്ലെ.... ഇനി എപ്പഴാ വീട്ടിൽ എത്തുന്നത്...
തെന്നൽ: അവിടെ എത്താൻ ഒരു 9 മണി എന്തായാലും കഴിയും... അത് കഴിഞ്ഞ് രാജാവിനെ മുഖം കാണിച്ച് അങ്ങ് എത്തുമ്പോഴേക്കും 12മണി കണക്കാ.. രാവിലെ എഴുന്നേറ്റ് വരേണ്ടിയും വരും... ആ കാലൻ്റെ അന്ത്യം എൻ്റെ കൈ കൊണ്ട് തന്നെ ആവും... അത് ഉറപ്പാ...

അഭി: എടി... ഞാൻ ഇവിടെ ആരോടെങ്കിലും പറയണോ...
തെന്നൽ: നീ പറഞ്ഞാല് അയാള് കേൾക്കുമോ?
അഭി: കൂക്കി ചേട്ടൻ കേൾക്കില്ല... ചേട്ടനോട് പറയാൻ എനിക്കും പേടിയാ.. ഞാൻ വേണമെങ്കിൽ ജൂണെട്ടനോട് പറയാം..
അയ്യോ.... വേണ്ട..... അല്ലെങ്കിൽ ഹോബി ചേട്ടനോട് പറയാം... പക്ഷേ ചേട്ടൻ ഇപ്പൊ depression അടിച്ച് ഇരിപ്പാണ്.. അതിൻ്റെ ഇടയിൽ ഇതും കൂടി എങ്ങനാ... ജിന്നെട്ടനോടും പറയാൻ പറ്റിയ സമയം അല്ല... Yoongi ചേട്ടൻ ആണെങ്കിൽ നാട്ടിലും ഇല്ല... ബാക്കി രണ്ടാളോടും പറഞ്ഞത് കൊണ്ട് കൂക്കി ചേട്ടൻ കേൾക്കണം എന്നും ഇല്ല....😔😔

തെന്നൽ:🙄🙄🙄... എൻ്റെ പോന്നു മോളേ നീ ഒന്ന് ശ്വാസം വിട്... എന്തൊക്കെയാ നീ ഈ പറയുന്നത്... ആരൊക്കെയാ ഇതൊക്കെ?
അഭി: ഇവിടെ ഉള്ളവരാ...

തെന്നൽ: wait, ആദ്യം നീ നിൻ്റെ കാര്യങ്ങൾ പറ... അത് തന്നെ എനിക്ക് clear ആയിട്ടില്ല...നീ എങ്ങനെ അവിടെ എത്തി?

അഭി വള്ളി പുള്ളി തെറ്റാതെ കാര്യങ്ങൾ വിശദീകരിച്ചു ......

തെന്നൽ: എടീ... അപ്പോ നിൻ്റെ കൂക്കി ചേട്ടൻ നിന്നെ മരുന്ന് അടിച്ച് വെളിവ് ഇല്ലാതെ വണ്ടി ഇടിച്ചതാണല്ലെ.. നമുക്ക് പോലീസിൽ പിടിച്ച് കൊടുത്താലോ...

In Bangtan house Inn Where stories live. Discover now