Glucose romance 🔥

754 81 48
                                    


Hansu: എടി മോളേ നീ ഒന്ന് എഴുന്നേൽക്ക്..... എന്നെ കുമ്പിട്ടത് മതി....
അഭി: ചേച്ചീ... ചേച്ചിയുടെ പാദം തൊട്ട് തൊഴട്ടെ ഞാൻ..
Hansu : എന്തിന്.....😱
അഭി: എന്നെ അനിയത്തി ആക്കി സ്വീകരിച്ച  ദേവീ.... ആ പാദങ്ങൾ ഞാൻ കണ്ണീർ കൊണ്ട് തുടയ്ക്കെട്ടെ.....
Hansu: അതൊക്കെ കുറച്ച് ബുദ്ധിമുട്ടല്ലേ... നീ
തൽക്കാലം എഴുന്നേൽക്ക്....

Hansu അഭിയെ പിടിച്ച് എഴുന്നേൽപ്പിച്ച് ബെഡിൽ ഇരുത്തി....

അഭി: ചേച്ചീ.... ചേച്ചിക്ക് അറിയുമോ .... ചെറുപ്പത്തിൽ എനിക്ക് ഒരു ചേച്ചിയോ ചേട്ടനോ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ കുറെ ആഗ്രഹിച്ചിട്ടുണ്ട്.... അപ്പോഴേക്കും ദൈവം എൻ്റെ അമ്മയെയും അച്ഛനെയും കൂടി അങ്ങോട്ട് എടുത്ത്.... പക്ഷേ ഇപ്പൊ അതെ ദൈവങ്ങൾ തന്നെ ചേച്ചിയും ചേട്ടന്മാരും ഒക്കെ ആയി എൻ്റെ മുന്നിൽ അവതരിച്ചിരിക്കുകയാണ്.....
Hansu: ആഹാ.... എന്നിട്ട്...
അഭി: ചേച്ചി എന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത് .... എൻ്റെ അമ്മ പോയ ശേഷം എനിക്ക് പുതിയ ഒരു അമ്മയെ കിട്ടിയ പോലെ ആണ് ചേച്ചി...
Hansu: പോടി.... എനിക്ക് അത്രയ്ക്ക് വയസ്സ് ഒന്നും ഇല്ല😬
അഭി: വയസ്സിൽ എന്ത് ഇരിക്കുന്നു ചേച്ചി.... പ്രവൃത്തിയിൽ അല്ലെ കാര്യം.... എന്നെ ആരും അവരുടെ ജീവിതത്തിൻ്റെ ഒരു ഭാഗം ആയി ഇത്രയും നിസ്വാർത്ഥമായി കണ്ടിട്ടില്ല.... അമ്മാവനും അമ്മായിയും ഒക്കെ എൻ്റെ സ്വത്ത് മാത്രമേ കണ്ടുള്ളൂ.... ചേച്ചി എൻ്റെ ഉള്ളില്ലെ കുഞ്ഞ് മനസ്സും....
Hansu: എടീ... നിന്നെ പോലെ എനിക്കും ആരും ഇല്ലല്ലോ .... ചിലപ്പോ അത് കൊണ്ട് ആവും...
അഭി: അതൊന്നും അല്ല....എന്നെ പോലെ ഒരു ദുർബലയെ ചേച്ചിക്ക് എന്തിനാ... ചേച്ചിയുടെ ജീവിതത്തിൻ്റെ ഭാരം കൂട്ടാൻ ആയിട്ട്... ചേച്ചിയുടെ നല്ല മനസ്സ് ഒന്ന് കൊണ്ട് മാത്രം ആണ് എന്നെ ഇങ്ങനെ സ്നേഹിക്കാൻ പറ്റുന്നത്..... എന്തായാലും ഞാനും ചേച്ചിയും ജനിച്ചു.... അത് ഭൂമിയുടെ രണ്ട് അറ്റങ്ങളിൽ ആവാതെ എൻ്റെ അമ്മയുടെ വയറ്റിൽ തന്നെ ആയിരുന്നെങ്കിൽ 23 വർഷം നമുക്ക് പരസ്പരം സ്നേഹിക്കാമായിരുന്നില്ലെ.... Why God why..... താങ്കളുടെ പ്ലാൻ ഒന്നും ശരിയല്ല...  പക്ഷേ എനിക്ക് ഒരു കാര്യം ഉറപ്പ് ആണ്... കഴിഞ്ഞ ജന്മത്തിൽ നമ്മൾ സഹോദരിമാർ ആയിരുന്നു.... ചേച്ചി നമ്മുടെ അമ്മയെ കണ്ടിട്ടില്ലല്ലോ... ഫോൺ എടുക്ക്...ഫേസ്ബുക്ക് തുറക്ക്.... അഭിരാമി അഭി.... തപ്പ്....
Hansu: ആ .... തപ്പി.... ഇതാണോ...
അഭി: ആ ചുവന്ന റോസാപ്പൂവിൻ്റേ അടുത്ത് നിൽക്കുന്ന കൊച്ചു കുട്ടിയുടെ പ്രൊഫൈൽ പിക്ചർ ഉള്ള account.....
Hansu: Ooo.. എടുത്ത്....
അഭി: ഇത് ഞാനാ ചേച്ചി.... കൊളളാവോ.... അയ്യോ.... ചുന്ദരി കുട്ടി....

In Bangtan house Inn Where stories live. Discover now