Green signal 💚

634 80 12
                                    

@ Nayana's cabin

അഞ്ജന: ഞാൻ അകത്തോട്ടു വന്നോട്ടെ.....
നയന: yes.... കൺസൾട്ടിംഗ് ടൈം കഴിഞ്ഞിട്ടില്ല.....

അഞ്ജന അകത്തേക്ക് കയറി...

നയന: ???....

അഞ്ജന: മോൾക്ക് എന്നെ മനസ്സിലായിട്ടുണ്ടാവില്ല..... ഞാൻ അഞ്ജനാദേവി.... ജിന്നിൻ്റെ അമ്മ ആണ്.....

നയന സീറ്റിൽ നിന്ന് എഴുന്നേറ്റു...

നയന: Ma'am...ഇരിക്ക്....
അഞ്ജന: അതിന് നീ എന്തിനാ കുട്ടി എഴുന്നേറ്റ് നിൽക്കുന്നത്... ഇരിക്ക്....
നയന: എന്താ പ്രത്യേകിച്ച്.... ഇങ്ങോട്ട് ഇറങ്ങാൻ😊
അഞ്ജന: മോൾക്ക് അറിയാലോ.... കാര്യങ്ങളുടെ ഒക്കെ കിടപ്പ്.... ഒന്നും അവൻ അറിഞ്ഞിട്ടല്ല...... ഞങ്ങൾ അവനോട് ആലോചിക്കാതെ ഓരോന്ന് ചെയ്ത് വച്ചതാണ്... മോൾക്ക് അതൊരു വിഷമം ആയി അല്ലെ...?
നയന: eey... അങ്ങനെ ... ഒന്നും... ഇല്ല....
അഞ്ജന: മോൾ ഒന്നും ഒളിക്കേണ്ട .... ഞാൻ എല്ലാം അറിഞ്ഞു..... ജൂൺ ഞങ്ങളോട് എല്ലാം പറഞ്ഞു.... അതിന് മോളെ ഞാൻ ഒരിക്കലും കുറ്റം പറയില്ല..... പഴയ കാലം ഒന്നും അല്ലല്ലോ.....പെൺകുട്ടികൾക്ക് അവരുടേത് ആയ സ്വാതന്ത്ര്യം ഉണ്ട്.... അത് വേണ്ടാ എന്ന് ഞങ്ങൾ ആരും പറഞ്ഞില്ല....
നയന: maam.... നിങൾ കരുതുന്നത് പോലെ.... ഞാൻ....
അഞ്ജന: മോൾ ഒന്നും പറയേണ്ട... തെറ്റ് എൻ്റെ ഭാഗത്ത് ആണ്.... നിങ്ങളുടെ കാര്യം തീരുമാനിക്കുന്നതിന് മുൻപ് നിങ്ങളോട് ഒന്ന് ചോദിക്കണമായിരുന്നു.... ഞങ്ങൾ അത് ചെയ്തില്ല.... മോൾ എന്നോട് ക്ഷമിക്കണം.....
നയന: അയ്യോ ഇത് എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത്.....
അഞ്ജന: എനിക്ക് എൻ്റെ തെറ്റ് മനസ്സിലായി... മോൾ ഈ അമ്മയോട് ക്ഷമിക്കണം.... ഈ ഒരു കാരണം കൊണ്ട് മോൾ ജിന്നിനെ വേണ്ടെന്ന് വയ്ക്കരുത്...
കല്യാണം ഒക്കെ മക്കൾക്ക് ഇഷ്ടം ഉള്ളപ്പോൾ നടത്തിയാൽ മതി.... ഞങ്ങളുടെ വീട്ടിൽ അങ്ങനെ ഒരു സാഹചര്യം വന്നത് കൊണ്ട് മാത്രം ആണ് അവൻ്റെ തീരുമാനത്തിന് നിൽക്കാതെ ഞങൾ അങ്ങനെ ഒക്കെ ചെയ്തത്.... ഇതിപ്പോ ഒരാളുടെ വിഷമം മാറ്റാൻ വേണ്ടി മറ്റൊരാളെ വേദനിപ്പിച്ചത് പോലെ ആയി....
ഇനി നിങൾ പറയുന്നത് പോലെ മാത്രം കാര്യങ്ങൾ നടക്കും.... കല്യാണ കാര്യം എന്നല്ല....മുന്നോട്ട് ഉള്ള നിങ്ങളുടെ ലൈഫിലെ ഒരു തീരുമാനങ്ങളിലും ഞങ്ങൾ കൈ കടത്തില്ല... അത് മോൾക്ക് ഞാൻ തരുന്ന വാക്ക് ആണ്... ഇത്തിരി കുസൃതി ഉണ്ടെന്നേ ഉള്ളൂ എൻ്റെ മോൻ ഒരു പാവം ആണ്....
അവന് മോളെ ഭയങ്കര ഇഷ്ടം ആയത് കൊണ്ടല്ലേ.... മോൾ പറയുന്ന എന്ത് ഡിമാൻഡും ഞങ്ങൾക്ക് ok ആണ്..... മക്കൾ പഴയത് പോലെ ആയി കണ്ടാൽ മതി....

In Bangtan house Inn Where stories live. Discover now