ചെകുത്താൻ്റെ പ്രണയം 🔥14

127 6 1
                                    

Part 14

അല്ലി ഞെട്ടലോടെ അവനെ നോക്കി..

ചെകുത്താനെ നമ്മള് എന്താ ഇവിടെ..

ഇറങ്ങ് ...അവൻ അവളോട് പറഞ്ഞ ശേഷം കാറിൽ നിന്നും ഇറങ്ങി.

അല്ലി ഡോർ തുറന്ന് പുറത്ത് ഇറങ്ങി..

കർത്താവേ..ഇത് എന്താ ഹോസ്പിറ്റൽ ആർക്കെങ്കിലും വൈയ്യാതേ ആയോ.ആർക്കും ഒന്നും വരുത്തല്ലെ.. അല്ലി പ്രാർത്ഥിച്ച് കൊണ്ട് അവൻ്റെ പിന്നാലെ നടന്നു.

ഡെറിക് അവളെയും കൊണ്ട് ഐസിയു ൻ്റെ മുന്നിൽ വന്നു നിന്നു.

ചെയറിൽ കരഞ്ഞു കൊണ്ട് അതിഥി യുടെ തോളിൽ ചാഞ്ഞ് ഇരിക്കുന്ന ഗൗരി യെ കണ്ട് അവളുടെ നെഞ്ച് പിടിച്ചു.

അവള് ചുറ്റും നോക്കി..എല്ലാരും ഉണ്ട് ഒരാള് ഒഴികെ.. പപ്പ...

അമ്മ... അല്ലി ഗൗരി യുടെ അടുത്തേക്ക് വന്നു..

അമ്മ എന്താ ..എന്താ പറ്റിയെ..

മോളെ...ഗൗരി പൊട്ടി കരഞ്ഞു.

പപ്പെ...എന്താ പറ്റിയെ എൻ്റെ പപ്പ എവിടെ..

പപ്പക്ക് ഒന്നും ഇല്ല മോളെ..ഒരു ചെറിയ നെഞ്ച് വേദന.. ഞങ്ങൾ പെട്ടന്ന് തന്നെ ഇങ്ങ് കൊണ്ട് വന്നു..ഇപ്പൊ ഡോക്ടർ നോക്കി കൊണ്ട് ഇരിക്കുവ..മോള് കരയാതെ..അവന് ഒന്നും പറ്റില്ലന്നേ..ജിത്തു അവളുടെ കണ്ണ് തുടച്ചു...

അതെ..നിങ്ങളെ എല്ലാവരെയും ഡോക്ടർ വിളിക്കുന്നു.. നഴ്സ് വാതിൽ തുറന്നു പുറത്തേക്ക് വന്നു പറഞ്ഞു.

വ ഗൗരി...അതിഥി അവളെയും കൊണ്ട് അകത്തേക്ക് കയറി പുറകെ മറ്റുള്ളവരും.

അവർ ഡോക്ടറുടെ ക്യാബിന് ഉള്ളിലേക്ക് കയറി..

ഡോക്ടർ..

ആ... വ ഇരിക്ക്...

ഡോ ഡോക്ടർ എൻ്റെ അൻഷി ക്ക്.. ജിത്തു ആണ് ചോദിച്ചത്.

അൻഷിക്ക് സംഭവിച്ചത് ഒരു മൈനർ അറ്റാക്ക് ആണ്....

ഗൗരി സാരി തുമ്പ് വായിൽ വെച്ചു കരഞ്ഞു..അതിഥി അവളെ ചേർത്തു പിടിച്ചു.

ഒരു ബ്ലോക്ക് ഉണ്ടായത് ഞങ്ങള് നീക്കിയിട്ട് ഉണ്ട്..ഇപ്പൊൾ ആൾ ഓകെ ആണ്..പക്ഷേ മനസ്സിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു കാര്യവും അൻഷിയോട് പറയാൻ പാടില്ല.. ഇപ്പോഴും അയാളെ ഹാപ്പി ആയി ഇരിക്കാൻ നിങ്ങള് ശ്രദ്ധിക്കണം..ഇനി ഇത് പോലെ ഒന്ന് ഉണ്ടായാൽ രക്ഷ പെടാൻ ഉള്ള ചാൻസ് വളരെ കുറവ് ആണ്..

ചെകുത്താൻ്റെ പ്രണയം Where stories live. Discover now