Part 55
ബാത്റൂമിൽ നിന്നും കിതച്ചു കൊണ്ട് അല്ലി ഓടി വന്നു...
കൊച്ചെ...ഡെറിക് അവളെ തിരിച്ച് നിർത്തി..
ഒന്ന് കൂടി.... ഡെറിക് ചുണ്ട് കൂർപ്പിച്ച് അവളുടെ നേരെ വന്നു..
അയ്യട ഇനി ഒന്നും രണ്ടും ഒന്നും ഇല്ല.. മാറിക്കെ മോനേ... അല്ലി വേഗം ഡ്രസ്സ് ചെയ്യാൻ കയറി..
ഡെറിക് അവള് പോകുന്നത് നോക്കി ചിരിച്ചു കൊണ്ട്... കണ്ണാടി യുടെ മുന്നിൽ വന്നു..അവൻ്റെ നെഞ്ചിലെ പല്ലിൻ്റെ പാടിൽ അവൻ പതിയെ തഴുകി...
അതെ സപ്നം കണ്ട് നിൽക്കാതെ വേഗം റെഡി ആയി വായോ...അല്ലി അകത്തു നിന്ന് വിളിച്ച് പറഞ്ഞു..
ഡെറിക് ചിരിച്ചു കൊണ്ട് വേഗം ഡ്രസ്സ് ചെയ്തു..
ഇതേ സമയം രുദ്ര് അയാളുടെ കാലിലെ കെട്ട് അഴിച്ച് താഴെ ഇറക്കി..ഒരു ചാക്കിൽ കെട്ടി..
അല്ലി റെഡി ആയി ഇറങ്ങി...അവളെ കാത്തെന്ന പോലെ ഡെറിക് നിൽപ്പുണ്ടായിരുന്നു..
ഹായ്...എന്ത് ഭംഗിയ എൻ്റെ ചെകുത്താനെ കാണാൻ...ഈ പെണ്ണുങ്ങള് കല്യാണം കഴിഞ്ഞ നെറ്റിയിൽ സിന്ദൂരം തൊടുന്ന പോലെ നിങ്ങള് ആണുങ്ങൾക്കും വേണം ആയിരുന്നു..ഇത് പെണ്ണുങ്ങൾക്ക് മാത്രം കല്യാണം കഴിച്ചത് ആണെന്ന് അറിയിക്കാൻ ..
എൻ്റെ ഭംഗി ഒക്കെ എൻ്റെ കൊച്ച് കുറച്ച് മുന്നേ കൂടി കണ്ടത് അല്ലേ...അവൻ അവളുടെ തോളിൽ മുഖം അമർത്തി നിന്നു.
അയ്യേ വൃത്തി കെട്ടത്.. വ തുറന്ന ഇതേ വരു..
അമ്പടി...എന്നിട്ട് ഇത് ഒന്നും അല്ലല്ലോ ഞാൻ കുറച്ച് മുന്നേ കണ്ടത്.. നീ എന്നെ എന്തൊക്കെയ ചെയ്തേ..
അയ്യേ...വേണ്ട....ഇനി ഒന്നും പറയല്ലേ ..അല്ലി നാണത്തോടെ അവൻ്റെ വായ പൊത്തി..
ഡെറിക് അവളുടെ കൈയ്യിൽ ചുംബിച്ചു..
അല്ലി വേഗം കൈ വലിച്ചു..
വാ.. വ...ഇനി ഇവിടെ നിന്ന ശെരി ആകൂല..
അല്ലി ഡെറിക് ൻ്റെ കൈയ്യും പിടിച്ച് പുറത്തേക്ക് ഇറങ്ങി..
ഹാളിൽ സോഫി യും കിയാര യും, റീമ യും ഇരിപ്പുണ്ടായിരുന്നു.
നിങ്ങള് എന്താ പോയില്ലേ..അല്ലി അവരെ നോക്കി..