Part 48
അല്ല രണ്ടു പേര് എവിടെ ഇന്ദ്രൻ എല്ലാവരെയും ഒന്ന് നോക്കി..
ഗൗരി കാവിലേക്ക് പോയി പുറകെ അവനും പോയി..ജിത്തു പറഞ്ഞു.
രണ്ടിനും കാവ് ഒരു വീക്നെസ് ആയി പോയി..അതിഥി പറഞ്ഞു.
അതെ നമുക്കും പോയാലോ റൂമിലേക്ക് മാനവ് നിക്കി യെ നോക്കി..
നിക്കി അവനെ നോക്കി ദഹിപ്പിച്ച ശേഷം അകത്തേക്ക് പോയി.
ഗൗരി എന്താ ഇവിടെ ഇരിക്കുന്നത് കാവിൽ വന്ന അൻഷി ഗൗരി യുടെ അടുത്ത് ഇരുന്നു.
ഒന്നും ഇല്ല ദേവ് പിന്നെ ഈ കുളവും കാവും ഒക്കെ നമുക്ക് മറക്കാൻ പറ്റുമോ..എൻ്റെ ദേവിൻ്റെ പ്രണയം അതിൻ്റെ തീവ്രത യോടെ ഞാൻ അറിഞ്ഞത് ഇവിടെ വെച്ച് അല്ലേ..
ഗൗരി നാണത്തോടെ അൻഷി യുടെ തോളിൽ ചാഞ്ഞു..
അൻഷി അവളെ ചേർത്തു പിടിച്ചു..ചുണ്ടിൽ ഒരു പുഞ്ചിരി തൂകി.അതെ നോക്കിനിൽക്കാതെ നിങ്ങള് മുറിയിലേക്ക് ചെല്ല് നല്ല ക്ഷീണം ഉണ്ട് എല്ലാത്തിനും..ഇന്ദ്രൻ പോകുന്നതിനു മുൻപ് എല്ലാവരോടും ആയി പറഞ്ഞു..
ഡെറിക് അല്ലി യുടെ കൈയ്യും പിടിച്ച് റൂമിൽ കയറി വാതിൽ അടച്ചു..അല്ലി കിതച്ചു കൊണ്ട് പിന്നിലേക്ക് നടന്നു..ഭിത്തിയിൽ തട്ടി നിന്നു..
ഡെറിക് അവളുടെ ഇരുവശവും കൈ കുത്തി നിന്നു..
അവളുടെ പിടക്കുന്ന കണ്ണുകളും വിറക്കുന്ന ചുവന്ന നിറം ഉള്ള ചുണ്ടുകളും അവൻ കണ്ണെടുക്കാതെ നോക്കി നിന്നു പോയി.
കൊച്ചെ...ഡെറിക് അവളുടെ ഇടുപ്പിൽ പതിയെ വിരലുകൾ അമർത്തി.
ഹ്... ഇച്ചായ..
അല്ലി അവൻ്റെ നെഞ്ചില് മുഖം ഒളിപ്പിച്ചു വച്ചു..
അവൻ്റെ വിരലുകൾ പതിയെ അവളിൽ എന്തൊക്കെയോ തേടി അലഞ്ഞു നടന്നു..
അവൻ്റെ ഓരോ സ്പർശനത്തിലും താൻ തളർന്നു വീഴും എന്ന് അവൾക്ക് തോന്നി..
അവൻ്റെ വിരലുകൾ അവളിൽ മുറുകിയും അയഞ്ഞും കടന്നു പോയി...
അല്ലി അവനെ തളളി മാറ്റി ഭിത്തിയിൽ മുഖം അമർത്തി കിതച്ചു..അത്രയേറെ അവൻ അവളെ തളർത്തിയിരുന്നു..