Part 26
അയാള് പറഞ്ഞത് ഒക്കെ വിശ്വസിക്കാൻ പറ്റുമോ അഭി.. അനുരാഗ് ചോദിച്ചു.
അറിയില്ല അനു..പക്ഷേ നമ്മുടെ ശത്രുക്കൾ അവൻ്റെയും ശത്രുക്കൾ ആയത് കൊണ്ട് അവനെ കൂടെ കൂട്ടാം... ഒരു ബലി മൃഗം ..അഭി പറഞ്ഞു.
രാത്രി ഉറക്കം വരാതെ താലി യിൽ പിടിച്ചു നോക്കി കൊണ്ട് ഇരിക്കുക ആയിരുന്നു ഡോണ..
ഒരിക്കലും കരുതിയത് അല്ല ഈ താലി എൻ്റെ കഴുത്തിൽ വീഴും എന്ന്..അവൾക്ക് ഒരുപാട് സന്തോഷം തോന്നി..അതിൽ കൂടുതൽ അവളുടെ താലി യുടെ അവകാശി യെ കാണാൻ അവൾക്ക് തോന്നി.
അവളുടെ ഓർമ്മ പുറകിലേക്ക് പോയി....
ആരുടെ ഒക്കെയോ ശബ്ദം ഒരു ഗുഹയിൽ നിന്ന് എന്ന പോലെ കേൾക്കുന്നു.
ഡോണ പതിയെ കണ്ണ് തുറന്നു..
😳😳 മാഷ് ഞാൻ ഇത് എവിടാ.. ഡോണ ചുറ്റും നോക്കി.
മാഷേ.... ഡോണ പതിയെ എഴുന്നേറ്റു..
മഹേന്ദ്രൻ്റെ കഴുത്തിന് കുത്തി പിടിച്ചു കൊണ്ട് അലറുക ആയിരുന്നു കാശി
മാഷേ ...
ആരാടി 🤬🤬🤬🤬മോളെ നിൻ്റെ മാഷ്..സത്യം പറയെടി ഇത് നി കൂടി ചേർന്ന് ഉള്ള പ്ലാൻ അല്ലേ.. എവിടെ ആടി എൻ്റെ പെണ്ണ് എൻ്റെ കൃതി എവിടെ എടി..
തൻ്റെ പ്രാണനെ പോലെ സ്നേഹിക്കുന്നവൻ്റെ ഉള്ളിൽ മറ്റൊരു പെണ്ണ് ആണെന്ന് അറിഞ്ഞതും അവളുടെ നെഞ്ച് പിടഞ്ഞു..
ഡോ..തന്നെ എനിക്ക് ഇഷ്ടമാണ് എന്ന് കരുതി ഇമ്മാതിരി തറ പരിപാടി ഒന്നും മാളിയേക്കൽ ദേവ് ജിത്ത് ൻ്റെ മകൾ ചെയ്യില്ല ..തൻ്റെ കൃതി യും കവിത യും ഒന്നും ഏതാ എന്ന് പോലും എനിക്ക് അറിയില്ല..
ഇനി തന്നെ പോലെ ഒരു വെട്ട് പോത്തിനെ ഞാൻ അല്ലാതെ ആരെങ്കിലും സ്നേഹിക്കുമോ.. അല്ല പിന്നെ..
അല്ല ഈ കൊച്ച് നേ ഞാൻ എവിടെ യൊ കണ്ടിട്ട് ഉണ്ടല്ലോ മഹേന്ദ്രൻ ആലോചിച്ചു..
ആ... ഹയ് നി അല്ലേ ഇവനെ അന്ന് ഹോസ്പിറ്റലിൽ എത്തിച്ചെ...മഹേന്ദ്രൻ ഡോണ യുടെ അടുത്തേക്ക് വന്നു..
അതെ ... അങ്കിളിനു ഓർമ്മ ഉണ്ടോ എന്നെ..
ഇല്ലടി മോളെ..ഇപ്പൊ ഓർത്തപ്പോ കിട്ടിയത.