Part 50
ചുവന്ന നിറത്തിൽ ഉള്ള പട്ട് സാരിയിൽ നിക്കി യുടെ കൈയ്യും പിടിച്ച് വരുന്ന അല്ലി യെ കണ്ട് ഡെറിക് വായും പൊളിച്ച് നിന്നു.
എന്നാല് മാനവിൻ്റെ കണ്ണുകൾ നിക്കി യില് ആയിരുന്നു..
ചിന്നു വിൻ്റെ ആഗ്രഹ പ്രകാരം കുടുംബക്ഷേത്രത്തിൽ വെച്ച് ആയിരുന്നു താലികെട്ട്.
അല്ലി യെ ഒന്ന് ഒറ്റക്ക് കിട്ടാൻ നോക്കി നടക്കുന്ന ഡെറിക് നെ കണ്ട് എല്ലാവരും അവനെ കളിയാക്കി ചിരിച്ചു..
ഡെറിക് ൻ്റെ ശ്രമങ്ങളെ എല്ലാം അപ്പൻ മാർ അടിച്ച് തൂഫാൻ ആക്കി ..അതിൻ്റെ ദേഷ്യം മുഴുവൻ ഡെറിക് കാറിൻ്റെ സ്റ്റിയറിങ്ങിൽ തീർത്തു.
ഡാ മോനെ ഇന്ന് എൻ്റെ മോളുടെ കല്യാണം ആണ് അത് കാണാൻ നി സമ്മതിക്കുമോ..ഇന്ദ്രൻ മിലി യുടെ കൈയ്യിൽ മുറുകെ പിടിച്ച് ഇരുന്നു.
അമ്പലത്തിൻ്റെ മുന്നിൽ കാർ നിർത്തി യതും എല്ലാവരും ശ്വാസം എടുത്തു വിട്ടു..
ഹൊ അംഗങ്ങൾ എല്ലാം അവിടെ തന്നെ ഉണ്ട്.. അലോഷി തലയിലും കൈയ്യിലും പിടിച്ച് പറഞ്ഞു.
അല്ലി നിക്കി യുടെ യൂം ചിന്നു വിൻ്റെ യും കൂടെ മാനവിൻ്റെ കാറിൽ വന്നു.
അല്ലി ഡെറിക് നെ നോക്കി ചിരിച്ചെങ്കിലും ഡെറിക് മുഖം തിരിച്ച് നിന്നു..
ഇത് എന്താ പറ്റിയെ ചെകുത്താൻ ആള് ടെറർ ആണല്ലോ..
വാ മക്കളെ എല്ലാവരും അവരെ അകത്തേക്ക് കൊണ്ട് പോയി.
രണ്ട് മണ്ഡപങ്ങൾ കണ്ടതും നിക്കി സംശയത്തോടെ അല്ലി യെ നോക്കി..
എടി ഇത് എന്താ രണ്ട് മണ്ഡപം.
അത് പിന്നെ വേറെ കല്യാണം കാണും ആയിരിക്കും..ഇത് ഒക്കെ എനിക്ക് എങ്ങനെ അറിയാം..നി വ നമുക്ക് ഇവിടുത്തെ കാഴ്ചകൾ ഒക്കെ കാണാം..
ഇതേ സമയം ഭവിൻ ഉണ്ണി യുടേയും ഡെറിക് മാനവിൻ്റെയും കാൽ കഴുകി മാല ഇട്ടു അകത്തേക്ക് സ്വീകരിച്ചു.
ഉണ്ണി യെ അവൻ്റെ അമ്മ കൈ പിടിച്ച് മണ്ഡപത്തിൽ കയറ്റി..
ഡെറിക് മാനവിൻ്റെ കൈയ്യിൽ പിടിച്ച് മണ്ഡപത്തിൽ കയറ്റി..