Part 46
ഡെറിക് ൻ്റെ മുഖത്തിന് നേരെ കൈ ചുരുട്ടി വീശി അവനെ തടുത്തു കൊണ്ട് ഡെറിക് പുറകോട്ട് ചാഞ്ഞു കൊണ്ട് ഒഴിഞ്ഞു മാറി ഒന്ന് കറങ്ങി വന്നു കാല് ഉയർത്തി വീശി.
ഡെറിക് ൻ്റെ കാൽ മാർക്കസിൻ്റെ മുഖത്ത് പതിച്ചു..
വായിൽ നിറഞ്ഞ ചോര പുറത്തേക്ക് തുപ്പി കൊണ്ട് മാർക്കസ് വീണ്ടും ഡെറിക് ന് നേരെ വന്നു..അവൻ്റെ ശരീരത്തിൽ ഓരോ പ്രഹരം ഏൽപ്പിക്കുമ്പോഴും ഡെറിക് ൻ്റെ മനസ്സിൽ അല്ലി യുടെ മുഖം ആയിരുന്നു.അവളിൽ നിന്നും പൊടിഞ്ഞ രക്തം ആയിരുന്നു..ഡെറിക് കൈ ചുരുട്ടി പിടിച്ചു കൊണ്ട് മാർക്കസിൻ്റെ നെഞ്ചിലേക്ക് ആഞ്ഞ് പ്രഹരിച്ചു..
മാർക്കസിൻ്റെ നെഞ്ച് തകർത്തു കൊണ്ട് ഡെറിക് ൻ്റെ കൈ അവനിൽ നിന്നും പിൻവാങ്ങി..അവൻ്റെ വായിൽ നിന്നും കൊഴുത്ത രക്തം പുറത്ത് ചാടി....ആഞ്ഞ് വീശുന്ന തെക്കൻ കാറ്റിൽ ചോര യുടെ ഗന്ധം നിറഞ്ഞു.
ഇരു കൈകളും വീശി ഇരു ചെവിയിലും ആഞ്ഞ് അടിച്ചതും ഒരു അലർച്ചയോടെ മാർക്കസ് താഴെ വീണു.
ഡെ... റി....ച ഞരങ്ങി കൊണ്ട് ഉള്ള വിളി കേട്ടതും ഡെറിക് അങ്ങോട്ടേക്ക് നോക്കി..എന്നെ രക്ഷിക്ക് പ്ലീസ്..
നി മാപ്പ് അർഹിക്കുന്നില്ല എയ്ഞ്ചൽ ഓരോ തവണ എൻ്റെ കൊച്ചിനെ നോവിക്കുമ്പോഴും നിനക്ക് ഞാൻ വാണിങ് തന്നത് ആണ്..പക്ഷേ നി ..ഇനി ഇല്ല ഒരു ദയവ് പ്രതീക്ഷിക്കണ്ട നി...
ഡെറിച്ച എൻ്റെ പപ്പ മാര് അവരെ ഓർത്ത് എങ്കിലും ..
അവരെ ഓർത്ത് ആണ് നിന്നെ വെറുതെ വിട്ടത് പക്ഷേ അവർ പോലും നിന്നെ ഉപേക്ഷിച്ച് കഴിഞ്ഞു..ഇനി വിചാരണ ഇല്ല വിധി ആണ് നിനക്ക് ഞാൻ വിധിക്കുന്നത് മരണം ആണ്..
ഡെറിക് അവളുടെ അടുത്തേക്ക് വന്നു..
വേണ്ട ... മാപ്പ്...
ഡെറിക് അവളുടെ മുടിയിൽ പിടിച്ചു വലിച്ചു കൊണ്ട് പോയി..കായലിൻ്റെ ആഴങ്ങളിലേക്ക് അവളെ വലിച്ച് എറിയുമ്പോൾ കാറും കോളും ഒഴിഞ്ഞ പോലെ അവൻ്റെ മനസ്സ് ശാന്തമായിരുന്നു..
ഡെറിക് അവനെ കാത്ത് നിന്ന രുദ്ര് ൻ്റെ അടുത്തേക്ക് നടന്നു..