ചെകുത്താൻ്റെ പ്രണയം 🔥22

167 8 1
                                    

Part 22

ഡോണ യെയും കൊണ്ട് അവർ മഹേന്ദ്രൻ പറഞ്ഞ റിസോർട്ടിൽ എത്തി.

അണ്ണ ഇത് അങ്ങേരുടെ സ്വന്തം റിസോർട്ട് അല്ലേ പിന്നെ എന്തിനാണ് നമ്മള് പിന്നാപുറം വഴി വരാൻ പറഞ്ഞെ.. ഇങ്ങേര് ഇനി പഴയ ജന്മി വല്ലോം ആണൊ.. വേലപ്പൻ മാത്ത നോടു ചോദിച്ചു.

എടാ..മുന്നില് ആൾക്കാര് ഒക്കെ ഇല്ലെ അത് ആയിരിക്കും..

എടാ സാബു നി ഈ പെണ്ണിൻ്റെ തലയിൽ ഒരു ചാക്ക് എടുത്ത് മൂട്..

അത് എന്തിനാണ് അണ്ണ..

എടാ മണ്ടാ അങ്ങേര് പറഞ്ഞ പെണ്ണ് അല്ലല്ലോ ഈ പെണ്ണ്...നമ്മള് ഇവിടുന്ന് പോയിട്ട് അങ്ങേര് അറിഞ്ഞ മതി പെണ്ണ് മാറി പോയ കാര്യം.

അത് കൊള്ളാം..ഞാൻ ഇപ്പൊ മൂടാം..

സാബു ഉടനെ വണ്ടിയിൽ കിടന്ന ചാക്ക് ഇട്ട് ഡോണ യുടെ തല വഴി ഇട്ടു..

മാത്തൻ ഉടനെ ഫോൺ എടുത്തു വിളിച്ചു..

മുതലാളി ഞങ്ങള് ഇങ്ങ് വന്നു.. ആണൊ ആ ശെരി എന്ന..

എടാ നമ്മളോട് റൂം നമ്പർ നൂറ്റി ആറിൽ ചെല്ലാൻ അവിടെ മേശ പുറത്ത് കാശ് ഇരുപ്പ് ഉണ്ടെന്ന്..

ആണോ.. എന്ന വേഗം ഇറങ്ങ്..

ഇതേ സമയം കാശി കൈയ്യിൽ ഇരുന്ന മദ്യ കുപ്പി വായിലേക്ക് കമഴ്ത്തി .

അളിയാ കുറച്ച് വെള്ളം ചേർത്ത് അടിക്ക്.. കൂമ്പ് കരിഞ്ഞു പോകും.. കാശി യുടെ സുഹൃത്ത് ആയ നവീൻ അവനോട് പറഞ്ഞു.

ഈ കാശി നാഥന് ഒരു പെണ്ണിനോട് മാത്രേ പ്രണയം തോന്നിയിട്ട് ഉള്ളൂ..എൻ്റെ കൃതി..അവള് എൻ്റെ സ്വന്തം ആകും എന്ന് ഞാൻ ആഗ്രഹിച്ചു..എന്നിട്ട് അവള് ഇപ്പൊ മറ്റൊരുത്തൻ്റെത് ആയില്ലേ.. കാശി കൈയ്യിൽ ഇരുന്ന മദ്യ കുപ്പി നിലത്തേക്ക് എറിഞ്ഞു.

എന്താടാ ഇവിടെ..മഹേന്ദ്രൻ മുറിയിലേക്ക് വന്നതും കാശി യുടെ ഫ്രണ്ട്സ് എഴുന്നേറ്റ് നിന്നു..

ഡാ ചെക്കാ നി ഇവിടെ പാമ്പ് ആടി കളിക്ക എടാ നിൻ്റെ പെണ്ണ് വന്നിട്ട് എത്ര നേരം ആയി എന്ന് അറിയിവോ.

എൻ്റെ പെണ്ണോ..

പിന്നെ അല്ലാതെ ൻ്റെ മോൻ ആഗ്രഹിച്ചത് എന്തേലും അച്ഛൻ നടത്തി തരാതെ ഇരുന്നിട്ട് ഉണ്ടോ.. ദേ നൂറ്റി ആറിൽ നിൻ്റെ പെണ്ണ് ഉണ്ട് കെട്ടാൻ ഉള്ള താലിയും ,വീഡിയോ പിടിക്കാൻ ഫോട്ടോഗ്രാഫറും ഒക്കെ റെഡി യ നി വേഗം വന്നെ..

ചെകുത്താൻ്റെ പ്രണയം Where stories live. Discover now