Part 43
ജിത്തു വേഗം.. അൻഷി കൈ ചുരുട്ടി പിടിച്ചു..
കുറച്ച് ദൂരം കഴിഞ്ഞതും ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് അവർ കണ്ടൂ..ജിത്തു കാർ നിർത്തി..ഗൗരി .. നീയും അതിഥി യും ഇവിടെ ഇരുന്ന മതി..കേട്ടല്ലോ..
അൻഷി ഡോർ തുറന്ന് പുറത്തേക്ക് ഓടി...പുറകെ ജിത്തുവും
പെട്ടന്ന് ആണ് ജെറോം വരുന്നത് കണ്ടത്.
ഡാ മോനെ നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ.. അൻഷി അവൻ്റെ ദേഹത്ത് തൊട്ട് നോക്കി.
എന്ത് പറ്റാൻ.. എനിക്ക് ഒരു കുഴപ്പവും ഇല്ല.
എവിടെ ബാക്കി ഉള്ളവര്‍ എന്താ ഒരു വലിയ ശബ്ദം കേട്ടത്..
എൻ്റെ ചേട്ടായി ഒന്നും പറയണ്ട.. ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി കഴിഞ്ഞ് ദേ ഈ ജംഗ്ഷൻ ആയപ്പോ മോനൂട്ടൻ വിളിച്ചിട്ട് പറഞ്ഞു കാർ വേഗം ഇടത്തോട്ട് തിരിക്കാൻ...എന്താ ഏതാ എന്ന് ഒന്നും പറഞ്ഞില്ല ഞാൻ വേഗം കാർ എടുത്തതും വലിയ ഒരു ശബ്ദം ആണ് കേട്ടത്..ഞാൻ മാത്രം അല്ല എല്ലാരും..ഒരു ടാങ്കർ ലോറി..വേഗത്തിൽ വന്ന് ഈ പോസ്റ്റിൽ ഇടിച്ച് കയറി..
ഭാഗ്യം കൊണ്ട ഞങ്ങള്‍ രക്ഷപെട്ടത്..
എന്നിട്ട് ബാക്കി ഉള്ളവര്‍ എവിടെ.. അവര്‍ കാറിൽ ഇരിപ്പുണ്ട് ദേ..പിള്ളേര് ആകെ പേടിച്ച് പോയി..എല്ലാം കരച്ചില..
ഡ്രൈവർ തീർന്നെന്ന തോന്നുന്നത് അമ്മാതിരി ഇടി ആയിരുന്നു...ഹൊ ഓർക്കാൻ കൂടി വയ്യ.. ജെറോം തല കുടഞ്ഞു..
നി വാ... അൻഷി യും ജിത്തു വും ജെറോം നേ വിളിച്ചു കൊണ്ട് പോയി.
ഫോണിൽ ഗെയിം കളിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നു അല്ലി.
അടുത്ത് തന്നെ ഡെറിക് ഇരിപ്പുണ്ട്.. ഒരാളെ മാത്രേ അകത്തു ഇരുത്താൻ പറ്റൂ എന്ന് പറഞ്ഞത് കൊണ്ട് ഡോണ കാശി യുടെ കൂടെ അകത്തു ആയിരുന്നു.
കൊച്ചെ ഞാൻ ഇപ്പൊ വരാം..
എവിടെ പോവ...
ഒരു കോൾ ചെയ്യാൻ ഉണ്ട്..
Ok..
ഡെറിക് ഫോൺ എടുത്തു കൊണ്ട് നടന്നു..
കുറച്ച് കഴിഞ്ഞപ്പോൾ ഡോക്ടർ വന്നു..