Part 25
ഡെറിക് അടുത്തായി കിടന്നതും അല്ലി യുടെ നെഞ്ച് ഇടിപ്പ് ഉയർന്നു.
കർത്താവേ ചെകുത്താൻ ഇവിടെ ആണോ കിടക്കുന്നെ.. ഈശോ മറിയം ഔസേപ്പെ കൂട്ടിലിരിക്കും പുണ്യാള അല്ലി വിറക്കാൻ തുടങ്ങി.
ഇതേ സമയം ഡെറിക്കും നോക്കുക ആയിരുന്നു അവൻ്റെ കൊച്ചിനെ..
വർഷങ്ങൾ ആയി ഉള്ള തൻ്റെ കാത്തിരിപ്പ് തൻ്റെ പ്രണയം...അവൻ്റെ കണ്ണുകൾ നിറഞ്ഞു.
ഡെറിക് അവളെ ചേർത്തു പിടിച്ചു..
എനിക്ക് അറിയാം എൻ്റെ കൊച്ച് ഉറങ്ങിയിട്ട് ഇല്ല എന്ന്..
അവൻ്റെ ശ്വാസം മുഖത്ത് ആയി പതിഞ്ഞതും അല്ലി ഒന്ന് വിറച്ചു..
അവളിലെ വിറയൽ മനസ്സിൽ ആയതും അവൻ അവളെ ചേർത്തു പിടിച്ചു.
ഉറങ്ങിക്കോ കൊച്ചെ....അവൻ പതിയെ അവളുടെ തോളിൽ തട്ടി..
അല്ലി യുടെ കണ്ണുകൾ പതിയെ അടഞ്ഞു..അവൻ്റെ കൈകളുടെ സുരക്ഷിതത്വത്തിൽ അവള് കിടന്നു.
🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️
എന്നെ വിട് എനിക്ക് ഇനി ജീവിക്കണ്ട...എന്നെ വിട് തങ്ങളുടെ കൈയ്യിൽ കിടന്നു കുതറുന്ന വളെ അടക്കാൻ അഭി റാമും അനുരാഗും പാട് പെട്ടു..
എൻ്റെ ഭഗവാനെ ഇത് ഒക്കെ കാണാൻ ആണോ നി എൻ്റെ ജീവൻ എടുക്കാതെ ഇങ്ങനെ ഇട്ടെക്കുന്നത് കൊച്ചു മകളുടെ അവസ്ഥ കണ്ട് താങ്ങാൻ കഴിയാതെ വെങ്കിടേശ്വര അയ്യർ നെഞ്ചത്ത് കൈ വച്ചു..
അമി മെഡിസിൻ ഇല്ലാതെ പറ്റില്ല....വേഗം എടുക്ക് ... അഭിറാം പറഞ്ഞതും അമി വേഗം റൂമിലേക്ക് ഓടി..
അവൻ മരുന്ന് നിറച്ച സിറിഞ്ചും ആയി വന്നു..
അവളുടെ കൈയ്യിൽ സൂചി കയറുമ്പോൾ അവൻ്റെ നെഞ്ച് പിടച്ചു..
വന്ദന യുടെ ശരീരം കുഴഞ്ഞു തൻ്റെ ശരീരത്തിന് ഭാരം നഷ്ടം ആകുന്നത് അവള് അറിഞ്ഞു..അവളുടെ കണ്ണുകൾ മുകളിലേക്ക് മറിഞ്ഞു..അവള് ബോധം നശിച്ച് അഭി റാമിൻ്റെ കൈയ്യിലെ ക്ക് വീണു.
ഇരുവരും അവളെ താങ്ങി എടുത്തു അവളുടെ റൂമിൽ കിടത്തി.
എനിക്ക് സഹിക്കാൻ പറ്റുന്നില്ല അനു..നമ്മുടെ കുടുംബം തകർത്തവർ സന്തോഷിക്കുന്നത് കണ്ട് ഒന്നും ചെയ്യാൻ ആവാത്തത് കണ്ട് .അഭി ഇരു കൈകളും ഭിത്തിയിൽ ആഞ്ഞ് അടിച്ചു.